കേരള കലാമണ്ഡലത്തില്‍ റെയില്‍വേ ഉന്നതതല സംഘത്തിന്റെ സന്ദര്‍ശനം
ചെറുതുരുത്തി : കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയില്‍ ഉന്നത റെയില്‍വേ അധികൃതരുടെ സന്ദര്‍ശനം. ഷൊര്‍ണൂര്‍ വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനകളുടെ വികസന സാധ്യതകളെ കുറിച്ച് പരിശോധിയ്ക്കാനും പഠിയ്ക്കാനുമെത്തിയ സതേണ്‍ റെയില്‍ വേ ജനറല്‍ മാനേജര്‍ വസിഷ്ഠ് സഹാരി, പാലക്കാട് ഡിവിഷന് ഡെപ്യൂട്ടി റെയില്‍ വേ ജനറല്‍ മാനേജര്‍ നരേഷ് ലാല്‍ വാരി എന്നിവരുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കലാമണ്ഡലത്തി ന്റെ മഹിമ കേട്ടറിഞ്ഞ് കലയുടെ ആസ്ഥാനം കാണാനെത്തിയത്. വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷന് തൊട്ട് സമീപമാണ് കലാമണ്ഡല മെന്ന് റെയില്‍ വേ ഉദ്യോഗ സ്ഥര്‍ ജനറല്‍ മാനേജരെ അറിയിച്ച പ്പോള്‍ കലാമണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുക എന്നത് തന്റെ വലിയ സ്വപ്നങ്ങളിലൊന്നാണെന്ന് വസിഷ്ഠ് സഹാരി അറിയിക്കുക യാ യി രു ന്നു. കലാമണ്ഡലം ഡെപ്യൂട്ടി രജിസ്ട്രാര്‍ എന്‍. ഗോപകുമാര്‍, പി ആര് ഒ ഗോപീകൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് ഉന്നത സംഘത്തെ സ്വീകരിച്ചു. കലാമണ്ഡലത്തിലെ മുഴുവന്‍ കളരികളും, പണിപ്പുരയും, മേക്കപ്പ് റൂമും സംഘം സന്ദര്‍ശിച്ചു. വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാന ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചാല്‍ അത് കലാമണ്ഡലത്തിലെത്തുന്നവര്ക്ക് ഏറെ ഗുണപ്രദമാകുമെന്ന് അധികൃതര്‍ അറിയിച്ച പ്പോള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന മറുപടിയാണ് വിസിഷ്ഠ സ ഹാരി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."