താലൂക്ക് മര്‍ച്ചന്റ് അസോസിയേഷന്‍ വാര്‍ഷികം
കരുനാഗപ്പള്ളി: വ്യാപാര വ്യാവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ സഹജീവികളില്‍ ഐക്യവും, സഹവര്‍ത്തിത്വവും വളര്‍ത്തുകയും സാമൂഹ്യ പ്രതിബന്ധത നിറവേറ്റുന്നതില്‍ മുഖ്യപങ്ക് വഹിക്കുകയും ചെയ്യുന്നവരാണെന്ന് ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ.
കരുനാഗപ്പള്ളി താലൂക്ക് മര്‍ച്ചന്റ സ് അസ്സോസിയേഷന്റെ നാല്‍പത്തി ഒന്നാമത് വാര്‍ഷിക പൊതുയോഗവും ജനപ്രതിനിധികളെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എല്‍.എ. എസ്.എസ്.എല്‍.സി യ്ക്കും, പ്ലസ്ടുവിനും ഏപ്ലസ് വാങ്ങിയവര്‍ക്കും, എന്‍ജിനിയറിംഗില്‍ 90 ശതമാനത്തില്‍ കൂടുതല്‍ വിജയം കരസ്ഥമാക്കിയവര്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് ദാനവും നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ ധനസഹായ വിതരണവും എം.എല്‍.എ എന്‍ വിജയന്‍ പിള്ള നിര്‍വ്വഹിച്ചു.
അസോസിയേഷന്‍ പ്രസിഡന്റ് ഇ അബ്ദുല്‍ റസാക്ക് രാജധാനി അധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ് ദേവരാജന്‍ മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന വ്യാപാരികളായ തോമസ് ഡാനിയേല്‍, റ്റി.കെ. സദാശിവന്‍, അശോക് കുമാര്‍, നടേശന്‍, അബ്ദുല്‍ സലാം, സുബൈര്‍ കുട്ടി കൊച്ചയ്യീ, സരസന്‍ പൊയ്കയില്‍, പുളിമൂട്ടില്‍ ബാബു തുടങ്ങിയവരെ ആദരിച്ചു.സെക്രട്ടറി എ.അജിത്ത് കുമാര്‍, കെ.ജെ.മേനോന്‍, പുളിമൂട്ടില്‍ ബാബു, റ്റി.കെ.സദാശിവന്‍, കാട്ടൂര്‍ ബഷീര്‍, അമ്പുവിള ലത്തീഫ്, നാസര്‍ പോച്ചയില്‍ സംസാരിച്ചു.
ഭാരവാഹികളായി ഇ അബ്ദുല്‍ റസ്സാക്ക് രാജധാനി(പ്രസിഡന്റ്), പുളിമൂട്ടില്‍ ബാബു (സെക്രട്ടറി), കാട്ടൂര്‍ ബഷീര്‍(വൈസ് പ്രസിഡന്റ്), വി.ആര്‍ ഹരികൃഷ്ണന്‍ (ജോ. സെക്രട്ടറി), മുനീര്‍ വേലിയില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."