ഡിമെന്‍ഷ്യ രോഗിയായ വൃദ്ധയെ ലൈംഗികമായി പീഡിപ്പിച്ചു; മലയാളിക്ക് 20 മാസം തടവുശിക്ഷ
ലണ്ടന്‍: ഡിമെന്‍ഷ്യാ രോഗിയായ വയോവൃദ്ധയെ ലൈംഗികമായി പീഡിപ്പിച്ച മലയാളിക്ക് ലണ്ടനില്‍ 20 മാസം തടവുശിക്ഷ. ബ്രിട്ടനിലെ ലിവര്‍പൂളില്‍ പ്രവര്‍ത്തിക്കുന്ന ന ഴ്സിങ് ഹോമില്‍ കെയര്‍ടേക്കറായി ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശി സോളമന് തോമസിനാണ്(46) കോടതി ശിക്ഷ വിധിച്ചത്.
78 വയസുള്ള വയോധികയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. രാത്രി രണ്ടുമണിയോടെ വയോധികയുടെ മുറിയില്‍ ഒളിച്ചുകടന്നാണു പീഡിപ്പിച്ചതെന്നാണു വിവരം.
ഇവിടത്തെ ഒരു ജീവനക്കാരി വയോധികയെ നോക്കാനായി എത്തിയപ്പോള്‍ അര്‍ധനഗ്നനായി മുറിയില്നില്ക്കുന്ന സോളമനെയാണു കണ്ടത്. തുടര്‍ന്ന് യുവതി മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. പൊലിസെത്തി അറസ്റ്റ് ചെയ്ത ഇയാള്‍ ആദ്യം ആരോപണം നിഷേധിച്ചെങ്കിലും വൃദ്ധയുടെ മാറിടത്തില്‍നിന്നു ലഭിച്ച ശ്രവം സോളമന്റേതാണെന്നു ഡി.എന്‍.എ പരിശോധനയില്‍ വ്യക്തമാകുകയായിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പ്രോസിക്യൂട്ടര്‍ പറഞ്ഞു.മൂന്നു കുട്ടികളുടെ പിതാവാണു സുവിശേഷ പ്രസംഗകന് കൂടിയായ സോളമന്.
20 മാസത്തെ ജയില്‍ശിക്ഷയ്ക്കു പുറമേ, ലൈംഗിക അതിക്രമം നടത്തുന്നവരുടെ പട്ടികയില്‍ പത്തുവര്‍ഷത്തേക്കു സോളമന്റെ പേരു ചേര്‍ക്കാനും ലിവര്‍പൂള്‍ ജഡ്ജി എലിസബത്ത് നിക്കോള്‍സ് വിധിന്യായത്തില്‍ നിര്‍ദേശിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."