HOME
DETAILS

ജപ്പാനു മുകളിലൂടെ വീണ്ടും മിസൈല്‍ പരീക്ഷണം യു.എന്‍ ഉപരോധത്തിന് ഉ.കൊറിയയുടെ തിരിച്ചടി

  
backup
September 16 2017 | 01:09 AM

%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81

പ്യോങ്‌യാങ്: കടുത്ത ഉപരോധമേര്‍പ്പെടുത്തി അടക്കിനിര്‍ത്താനുള്ള യു.എന്‍ നീക്കത്തെ വെല്ലുവിളിച്ച് വീണ്ടും ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം.
ജപ്പാനു മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ പറത്തിയാണ് വീണ്ടും ഉ.കൊറിയ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. ജപ്പാനും അമേരിക്കയും വന്‍ ഭീഷണി ഉയര്‍ത്തിയതിനു പിറകെയാണ് ഉ.കൊറിയയുടെ മിസൈല്‍ പരീക്ഷണം.ഇന്നലെ തലസ്ഥാനമായ പ്യോങ്‌യാങ് ഉള്‍ക്കൊള്ളുന്ന സുനാന്‍ ജില്ലയില്‍നിന്നു വിക്ഷേപിച്ച മിസൈല്‍ വടക്കന്‍ ജപ്പാന്‍ ഉപദ്വീപായ ഹൊക്കൈദോവിനു മുകളിലൂടെ സഞ്ചരിച്ച് കടലില്‍ ചെന്നു പതിച്ചു. 3,700 കി.മീറ്റര്‍ ദൂരത്തിലാണ് മിസൈല്‍ പറന്നതായി ദക്ഷിണ കൊറിയന്‍ അധികൃതര്‍ ആരോപിച്ചു. ഒരു മാസത്തിനിടെ ജപ്പാനു മുകളിലൂടെയുള്ള രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണിത്. കഴിഞ്ഞ തവണ ജപ്പാനു മുകളിലൂടെ പറത്തിയ മധ്യനിര ബാലിസ്റ്റിക് മിസൈല്‍ ഇനത്തില്‍പെട്ടതാണ് പുതിയ മിസൈലുമെന്നാണ് യു.എസ് വൃത്തങ്ങളുടെ നിഗമനം. ദ.കൊറിയന്‍-ജപ്പാന്‍ അധികൃതരാണ് മിസൈല്‍ പരീക്ഷണത്തെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.
ഉ.കൊറിയന്‍ സര്‍ക്കാരോ ഉ.കൊറിയന്‍ മാധ്യമങ്ങളോ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, എത്രതന്നെ സമ്മര്‍ദം ചെലുത്തിയാലും ഒന്നും വിലപ്പോകില്ലെന്നു രാജ്യത്തെ പ്രധാന പത്രമായ 'റോഡോങ് സിന്‍മുന്‍' വ്യക്തമാക്കിയിട്ടുണ്ട്.
ജപ്പാനെ കടലില്‍ മുക്കുമെന്നും അമേരിക്കയെ ചാരമാക്കുമെന്നും കഴിഞ്ഞ ദിവസം യു.എന്‍ ഉപരോധത്തോട് പ്രതികരിച്ച് ഉ.കൊറിയ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ അയല്‍പക്കത്ത് ഇനി ജപ്പാന്‍ എന്ന രാജ്യം ആവശ്യമില്ല. ജപ്പാന്റെ നാലു ദ്വീപുകളെ അണുബോംബിട്ട് കടലില്‍ മുക്കും. യു.എസിനെ ചാരമാക്കും എന്നൊക്കെയായിരുന്നു മുന്നറിയിപ്പ്. ഇതിനു പിറകെയാണു പുതിയ മിസൈല്‍ പരീക്ഷണം.അതിനിടെ, പുതിയ മിസൈല്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ഉപരോധം കടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയും ജപ്പാനും യു.എന്‍ അധികൃതരെ സമീപിച്ചിട്ടുണ്ട്. അടുത്ത ആഴ്ച നടക്കുന്ന ജനറല്‍ അസംബ്ലിക്കു മുന്‍പായി ഇന്നലെ ലഘുയോഗം ചേരണമെന്ന് ഇരുരാജ്യങ്ങളും യു.എന്നിനോട് ആവശ്യപ്പെട്ടു.ഈ മാസം മൂന്നിന് ഉ.കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയിരുന്നു. അവരുടെ ആറാമത്തെ ആണവായുധ പരീക്ഷണമായിരുന്നു ഇത്. ഇതിനു പിറകെയാണ് അമേരിക്ക യു.എന്നില്‍ ഉ.കൊറിയക്കെതിരേ കടുത്ത ഉപരോധ പ്രമേയം അവതരിപ്പിച്ചതും ഏകകണ്ഠമായി പാസായതും. രാജ്യത്തിന്റെ സഖ്യകക്ഷികളായ ചൈനയും റഷ്യയും ഉപരോധത്തെ പിന്താങ്ങിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരത്തെ കരടുപ്രമേയത്തില്‍ മുന്നോട്ടുവച്ചിരുന്ന കടുത്ത നിര്‍ദേശങ്ങള്‍ മയപ്പെടുത്തിയതിനാലാണ് ഇരുരാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചത്.

 

വീടുകളില്‍നിന്ന് ഇറങ്ങിയോടി നാട്ടുകാര്‍


ടോകിയോ: ഉ.കൊറിയ വീണ്ടും മിസൈല്‍ വിക്ഷേപിച്ചതായുള്ള വാര്‍ത്ത ജപ്പാനില്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. പലരും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പുറത്തേക്കോടി.
വടക്കന്‍ ജപ്പാനിലാണ് 'ജെ അലര്‍ട്ട് ' എന്ന പേരിലുള്ള സര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശം ജനങ്ങള്‍ക്കു ലഭിച്ചത്.
ഉടന്‍ സൈറണ്‍ മുഴങ്ങുക കൂടി ചെയ്തതോടെ ജനങ്ങള്‍ ആശങ്കാകുലരായി വീടുകള്‍ക്കും മറ്റും പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് വന്‍ ദുരന്തമില്ലാതിരിക്കാന്‍ കെട്ടിടങ്ങളില്‍നിന്നും മറ്റും ഒഴിയാനും ഇവിടങ്ങളിലെ ജനങ്ങളോട് സര്‍ക്കാര്‍വൃത്തങ്ങള്‍ നിര്‍ദേശ ിച്ചിരുന്നു.
ജപ്പാനെ ആണവായുധം ഉപയോഗിച്ച് കടലില്‍ മുക്കിക്കളയുമെന്ന തലേദിവസത്തെ ഉ.കൊറിയയുടെ ഭീഷണി ജനങ്ങളെ കൂടുതല്‍ ഭീതിയിലാഴ്ത്തിയിരുന്നു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  20 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  20 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  20 days ago