നസീര്‍ വധം: യു.ഡി.എഫ് യോഗത്തിന് ഉച്ചഭാഷിണി നിഷേധിച്ചു; ഇന്ന് വായ മൂടിക്കെട്ടി പ്രകടനം
ഈരാറ്റുപേട്ട: സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന കുന്നും പുറത്ത് നസീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യ.ുഡി.എഫ് ഇന്നു നടത്താനിരുന്ന വിശദീകരണ യോഗത്തിന് പൊലിസ് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ചു.
ഇതിനെതിരെ ഇന്ന് വായമൂടി കെട്ടി പ്രതിഷേധ പ്രകടനം നടത്തുമെന്ന് യു.ഡി.എഫ് മണ്ഡലം കമ്മറ്റി അറിയിച്ചു. നാലു മണിക്ക് ലീഗ് ഹൗസില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം സെന്‍ട്രല്‍ ജങ്ഷനിലെത്തി ധര്‍ണ നടത്തും.
സി.പി.എം സ്വാധീനത്തില്‍ ജനങ്ങലുടെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ച് ഏകാധിപത്യ ഭരണം നടത്താനാണു ഭാവമെങ്കില്‍ അതിനെ യു.ഡി.എഫ് ശക്തമായി പ്രതികരിക്കുമെന്ന് യു.ഡി.എഫ് യോഗം മുന്നറിയിപ്പു നല്കി. സര്‍ക്കാരിന്റെ കീഴിലുള്ള പൊലിസ് അന്വഷിച്ചാല്‍ യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സ്ഥിതി വരും. കേസ് ക്രൈം ബ്രാഞ്ച്അന്വഷിക്കുന്നതു വരെ ജനകീയ പ്രക്ഷോപത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കും.
യു.ഡി.എഫ് .ചെയര്മാന് വി.പി അബ്ദുല്‍ ലത്തീഫ് അധ്യക്ഷനായിരുന്നു. പി.എം ഷരീഫ്, തോമസ് കല്ലാടന്‍,അഡ്വ. ജോമോന് ഐക്കര, എം.പി സലീം, അഡ്വ. വി.എം മുഹമ്മദ് ഇല്യാസ്,വി.പി മജീദ്,പി.എച്ച് നൗഷാദ്, വി.എച്ച് നാസര്‍, മാഹീന് തലപ്പള്ളില്‍, അഡ്വ. വി.പി നാസര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."