മാറുന്ന മലയാളി സമൂഹം: ദേശീയ സെമിനാര്‍
തിരൂര്‍: 'മാറുന്ന മലയാളി സമൂഹം; വൈരുധ്യങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ മലയാളസര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാര്‍ 18ന് തുടങ്ങും.
രാവിലെ 9.30ന് ജെ.എന്‍.യു മുന്‍ പ്രൊഫസറും കേരള ആസൂത്രണബോര്‍ഡ് മുന്‍ വൈസ് ചാന്‍സലറുമായ പ്രഭാത് പട്‌നായിക് ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അധ്യക്ഷത വഹിക്കും. ഡോ. ജോണി സി ജോസഫ്, പ്രൊഫ. എം. ശ്രീനാഥന്‍, പ്രൊഫ. കെ.എം. ഭരതന്‍, പ്രൊഫ. ടി. അനിതകുമാരി, പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍, അസി. പ്രൊഫ. കെ.എസ് ഹക്കിം, വി.കെ. സുജിത്ത് പ്രഭാഷണം നടത്തും. മുന്നൂറ് പേര്‍ പ്രതിനിധികളായി പങ്കെടുക്കും. ഡോ. കെ.എന്‍. ഗണേഷ്, ഡോ. സജീവ് പി.വി പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ. എം.ആര്‍ രാഘവവാര്യര്‍ മോഡറേറ്ററാകും. 19ന് 'മതം, ആത്മീയത, ജാതി' ചര്‍ച്ചയില്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ഡോ. ഖദീജ മുംതാസ്, പ്രൊഫ. എം. ശ്രീനാഥന്‍ സംസാരിക്കും. 'ദുര്‍ബലവിഭാഗങ്ങള്‍; ഒഴിച്ചു നിര്‍ത്തപ്പെടുന്നവര്‍' എന്ന ചര്‍ച്ചയില്‍ ഡോ. എം.കെ. ജോര്‍ജ് എസ്.ജെ, പ്രൊഫ. എ.കെ. രാമകൃഷ്ണന്‍ എന്നിവരും 'മാധ്യമങ്ങളും മാറുന്ന സാമൂഹ്യ നിര്‍മിതികളും' ചര്‍ച്ചയില്‍ ഡോ. കെ.പി. മോഹനന്‍, അഡ്വ. എ. ജയശങ്കര്‍ സംസാരിക്കും. യഥാക്രമം പ്രൊഫ. കെ.എം.ഭരതന്‍, പ്രൊഫ. ടി. അനിതകുമാരി മോഡറേറ്റര്‍മാരാകും. 'സാമ്പത്തിക ബന്ധങ്ങള്‍, കുടുംബം, ലിംഗപ്രശ്‌നങ്ങള്‍' എന്ന ചര്‍ച്ചയില്‍ പ്രൊഫ. കെ.എന്‍ ഹരിലാല്‍, ഡോ. കെ.എം. ഷീബ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."