നടിയെ ആക്രമിച്ച കേസ്; അന്വേഷണം പൂര്‍ത്തിയായാലേ പ്രതികരിക്കുകയുള്ളൂവെന്ന് ഡി.ജി.പി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ കേസിനെ കുറിച്ച് പ്രതികരിക്കുകയുള്ളൂവെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. കേസില്‍ പൊലിസിന് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിക്കണമെന്ന് വ്യക്തമാക്കി ഇടത് എം.എല്‍.എ കൂടിയായ ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ പൊലിസിനെതിരേ സിനിമാ രംഗത്ത് നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ബെഹ്റ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, കേരള പൊലിസിന്റെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും കേസ് സി.ബി.ഐക്ക് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആക്രമിക്കപ്പെട്ട നടിയുടെ ബന്ധു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വനിതാ കമ്മിഷന് സംസ്ഥാന അധ്യക്ഷ എം.സി ജോസഫൈന് ഭീഷണിക്കത്തുകള്‍ വന്ന സംഭവം ഗൗരവമായി പരിഗണിക്കുമെന്നും ബെഹ്റ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."