ഏറ്റുമാനൂരിലെ വിദ്യാലയ മുത്തശിക്ക് ശാപമോക്ഷം
ഏറ്റുമാനൂര്‍: 131 വര്‍ഷം പഴക്കമുള്ള വിദ്യാലയ മുത്തശിക്ക് ശാപമോക്ഷമാകുന്നു. ഏറ്റുമാനൂരിലെ ആദ്യ വിദ്യാലയവും വിദ്യാഭ്യാസ പുരോഗതിയിലെ നാഴികകല്ലുമായിരുന്ന ഗവ ഗേള്‍സ് ഹൈസ്‌കൂളിന്റെ നവീകരണത്തിന് ഒരു കോടി രൂപ തന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഈ വര്‍ഷം മാറ്റിവയ്ക്കുമെന്ന് അഡ്വ. കെ സുരേഷ് കുറുപ്പ് എം.എല്‍.എ പറഞ്ഞു. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഒന്നാംനിര വിദ്യാലയങ്ങളുടെ പട്ടികയിലേക്കു സ്‌കൂളിനെ എത്തിക്കുക എന്നതാണു തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ അഞ്ച് പഴയ കെട്ടിടങ്ങളാണു സ്‌കൂളിലുള്ളത്. ഇവയില്‍ ഒന്ന് അണ്‍ഫിറ്റാണ്. രണ്ട് വര്‍ഷം മുമ്പ് ജില്ലാ പഞ്ചായത്ത് അറ്റകുറ്റപണികള്‍ തീര്‍ത്ത് നവീകരിച്ച കെട്ടിടത്തിലാണ് യു.പി വിഭാഗം പ്രവര്‍ത്തിക്കുന്നത്. നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന ഇവിടെ ഈ വര്‍ഷം അ!ഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളിലായി ആകെയുള്ളത് 54 കുട്ടികള്‍.
കഴിഞ്ഞ വര്‍ഷം 64 കുട്ടികള്‍ ഉണ്ടായിരുന്നു. സ്വകാര്യ സ്‌കൂളുകളെ അപേക്ഷിച്ച് ഒട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതാണ് കുട്ടികള്‍ കുറയാന്‍ കാരണമെന്ന് അധ്യാപകര്‍ പറയുന്നു.
1880 കാലഘട്ടത്തില്‍ അധ്യാപകര്‍ക്കുള്ള ട്രയിനിങ് സൗകര്യത്തോടു കൂടി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഒന്നാം തരം മുതല്‍ ആരംഭിച്ച സ്‌കൂള്‍ 1974ല്‍ വിഭജിച്ചു. ട്രയിനിങ് സെന്ററും എല്‍.പി.വിഭാഗവും ബി.ടി.എസ് എന്ന പേരില്‍ മഹാദേവക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലേക്ക് മാറ്റി. ആണ്‍കുട്ടികളുടെ യു.പി.വിഭാഗം സഹിതം ബോയ്‌സ് ഹൈസ്‌കൂള്‍ സെന്‍ട്രല്‍ ജങ്ഷനു സമീപത്തേക്കും മാറ്റി. ബോയ്‌സ് സ്‌കൂള്‍ പിന്നീട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്ക് മാത്രമായി അതിരമ്പുഴ റോഡരികില്‍ തുടര്‍ന്ന ഗേള്‍സ് ഹൈസ്‌കൂള്‍ അധോഗതിയിലുമായി.
അവഗണനയുടെ പര്യായമായി മാറിയ ഗേള്‍സ് ഹൈസ്‌കൂളിനെ ആധുനിക സൗകര്യങ്ങളോടെ സ്വകാര്യ വിദ്യാലയങ്ങളെ വെല്ലുന്ന നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് കൂടുതല്‍ പണം മറ്റ് പല സ്രോതസുകളിലൂടെയും കണ്ടെത്തുമെന്നും സുരേഷ് കുറുപ്പ് പറഞ്ഞു. എം.എല്‍.എ ഫണ്ടില്‍ നിന്നും കൂടുതല്‍ തുക അടുത്ത വര്‍ഷങ്ങളിലും അനുവദിക്കും.
കോഴിക്കോട് നടക്കാവ് ഗവ.സ്‌കൂളിനെയാണ് താന്‍ ഇക്കാര്യത്തില്‍ മാതൃകയാക്കുന്നതെന്നും പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനു കേരളത്തിലെ പ്രമുഖ ആര്‍ക്കിടെക്റ്റിനെ ചുമതലപ്പെടുത്തിയതായും എം.എല്‍.എ പറഞ്ഞു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."