മാനന്തവാടിയിലെ അനധികൃത മത്സ്യവിപണികള്‍ നഗരസഭ ഒഴിപ്പിച്ചു
മാനന്തവാടി: നഗരത്തിലും സമീപ പ്രദേശങ്ങളിലും അനധികൃതമായി നടത്തിവന്ന മത്സ്യ വിപണി മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു.
മൈസൂര്‍ റോഡ്, വള്ളിയൂര്‍കാവ് റോഡ്, ടൗണ്‍ഹാള്‍ റോഡ്, ചെറ്റപ്പാലം, ചൂട്ടകടവ് എന്നിവിടങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ അഞ്ച് മത്സ്യവില്പന കേന്ദ്രങ്ങളാണ് ഇന്നലെ മാനന്തവാടി നഗരസഭാ ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചത്.
ഇവിടെ കച്ചവടം പാടില്ല എന്ന നോട്ടീസ് പതിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം അനധികൃത കച്ചവടങ്ങള്‍ നിരവധി ശുചിത്വ, ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ നടപടി.
ഓണത്തിന് മുന്നേ അനധികൃത സ്ഥാപനങ്ങള്‍ കച്ചവടം ഒഴിയണം എന്നാവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ അനധികൃത കച്ചവടം തുടരുകയായായിരുന്നു. നഗരത്തിലെ അനധികൃത കച്ചവടക്കാര്‍ക്കെതിരേ തുടര്‍ന്നും കര്‍ശനടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."