വികസനപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മന്ത്രി
സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ മടിക്കൈ ഗ്രാമപഞ്ചായത്തിലെ ചെരണത്തലയില്‍ ആറു കോടി രൂപ ചെലവില്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയ പാലത്തിനുളള ടെന്‍ഡര്‍ ജനുവരി 30നകം പൂര്‍ത്തിയാക്കണം
കാസര്‍കോട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ എണ്ടം.ണ്ടഎണ്ടണ്ടല്‍ണ്ടണ്ട.ണ്ടഎമാരുടെ പ്രാദേശിക ആസ്തി വികസന പദ്ധതി, കാസര്‍കോട് വികസന പാക്കേജ്, സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നു കാഞ്ഞങ്ങാട് എം.എല്‍.എ കൂടിയായ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. കലക്ടറേററ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനഞ്ചു ലക്ഷം രൂപ വരെയുളള ആസ്തിവികസന പദ്ധതികള്‍ക്ക് ഇ ടെണ്ടര്‍ ആവശ്യമില്ലെന്നു മന്ത്രി പറഞ്ഞു. സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ മടിക്കൈ ഗ്രാമപഞ്ചായത്തിലെ ചെരണത്തലയില്‍ ആറു കോടി രൂപ ചെലവില്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയ പാലത്തിനുളള ടെന്‍ഡര്‍ ജനുവരി 30നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി.
2016-17ല്‍ ആരംഭിച്ച വെള്ളരിക്കുണ്ട് റവന്യൂ ടവര്‍ നിര്‍മാണത്തിനുളള പദ്ധതി ത്വരിതപ്പെടുത്തണം. 35 കോടി രൂപ വകയിരുത്തിയ ഹോസ്ദുര്‍ഗ് പാണത്തൂര്‍ റോഡ് വികസനം വേഗത്തിലാക്കണം. ഈ റോഡ് ദേശീയപാതയായി ഉയര്‍ത്തുന്നതിന്റെ പേരില്‍ പദ്ധതി നിര്‍ത്തിവയ്ക്കരുതെന്നു പൊതുമരാമത്തു സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു. കാഞ്ഞങ്ങാട് ഫ്‌ളൈ ഓവര്‍, പടന്നക്കാട് മേല്‍പാലം-വെള്ളരിക്കുണ്ട് റോഡ്, നീലേശ്വരം-ഇടത്തോട് റോഡ് എന്നിവ പൂര്‍ത്തിയാക്കുന്നതിനു തുടര്‍നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍ കംപ്യൂട്ടര്‍ വിതരണം ചെയ്യുന്നതിനു ജില്ലാഭരണകൂടമോ എം.എല്‍.എമാരോ ഒരു ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത്തരം അവകാശ വാദങ്ങളുന്നയിച്ച് കംപ്യൂട്ടര്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. ഫിനാന്‍സ് ഓഫിസര്‍ കെ. സതീശന്‍, നിര്‍വഹണോദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."