എം.ഇ.എസ് സംസ്ഥാനതല സ്‌കൂള്‍ അധ്യാപക സംഗമം
തിരൂര്‍: എം. ഇ. എസ്. എജുക്കേഷന്‍ ബോര്‍ഡിന് കീഴിലെ സി. ബി. എസ്. ഇ സ്‌കൂള്‍ അധ്യാപകരുടെ സംസ്ഥാന സംഗമം തിരൂര്‍ എം.ഇ.എസ്. സെന്‍ട്രല്‍ സ്‌കൂളില്‍ ചില്ലാക്‌സ്-2017 എന്ന പേരില്‍ സംഘടിപ്പിച്ചു. 'പ്രകൃതിയിലേക്കു മടങ്ങുക, പ്രകൃതി സംരക്ഷിക്കുക' എന്ന സന്ദേശമുയര്‍ത്തിയായിരുന്നു അധ്യാപക സംഗമം. എം.ഇ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ: പി.ഒ.ജെ. ലെബ്ബ ടിഷ്യൂകള്‍ച്ചര്‍ വാഴ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പൂര്‍ണമായും പ്ലാസ്റ്റിക് ഒഴിവാക്കിക്കൊണ്ടുള്ള പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം കടലാസിനാല്‍ നിര്‍മിച്ച വിത്ത് അടങ്ങിയ പേനയും ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകളും കൈമാറി.
എം.ഇ.എസ്. സ്‌കൂള്‍ എഡ്യൂക്കേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇ.പി.മോയിന്‍കുട്ടി അധ്യക്ഷനായി. സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും വര്‍ഷങ്ങളായി എം.ഇ.എസ് സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകരേയും ആദരിച്ചു. ഡോ. പി.പി. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ അധ്യാപക ശാക്തീകരണ ക്ലാസും നടന്നു. വി.മൊയ്തുട്ടി, എന്‍. അബ്ദുല്‍ജബ്ബാര്‍, എ.മൊയ്തീന്‍കുട്ടി, . കെ. അബ്ദുള്‍ഖാദര്‍ ഷരീഫ്, കെ.എം.ഡി. മുഹമ്മദ്, കെ.ഉണ്ണീന്‍കുട്ടി, വി.പി.അബ്ദുള്‍ റഹ്മാന്‍, സി.ചേക്കുഹാജി, കെ.കെ.സഹീര്‍, കെ.മുഹമ്മദ് ഷാഫി, റഹ്മാന്‍.ബി, വി.കെ.എം. ബഷീര്‍, ഡോ. മുജീബ് റഹ്മാന്‍, പ്രൊഫ. എ.എം.പി. ഹംസ, എ.ടി.എം. അഷറഫ്, ടി.വി. അലി, കെ.അബ്ദുല്‍ ജലീല്‍, .ടി.മുഹമ്മദ് ഹാജി പങ്കെടുത്തു.
ജെയ്‌മോന്‍ മലേക്കുടി സ്വാഗതം പറഞ്ഞു. വിവിധ സ്‌കൂളുകളിലെ അധ്യാപകരുടെ കലാപരിപാടികളും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."