HOME
DETAILS
MAL
ദേശീയ പാതയില്‍ മരം ഒടിഞ്ഞു വീണ് ഗതാഗത തടസ്സം
backup
September 16 2017 | 19:09 PM
കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയില്‍ മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് ഗതാഗത തടസ്സം നേരിട്ടു. ഊന്നുകല്‍ വെളാമകുത്തിന് സമീപം ദേശീയ പാതയോരത്ത് നിന്ന മരത്തിന്റെ ശിഖരമാണ് മഴയത്ത് ഒടിഞ്ഞ് വീണ് പാതയില്‍ കുറുകെ പതിച്ചത്.
ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു ഇത്.കോതമംഗലം ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്.അരമണിക്കൂര്‍ നേരത്തേക്ക് ഇതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."