HOME
DETAILS
MAL
വനിതാ കമ്മിഷന് അധ്യക്ഷയുടെ പ്രസ്താവന പദവിക്ക് നിരക്കാത്തത്
backup
September 16 2017 | 22:09 PM
കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ ശരിയായ ദിശയിലല്ല അന്വേഷണം നടക്കുന്നതെന്ന ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ ലളിത കുമാരമംഗലത്തിന്റെ പ്രസ്താവന അവരുടെ പദവിക്ക് നിരക്കാത്തതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് ഡയറി പോലും കാണാതെ കുറ്റം പറയുന്നത് രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചതെന്ന് കോടതിതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മന്ത്രി തോമസ് ചാണ്ടി കായല്‍ ഭൂമി കൈയേറിയെന്ന് ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. മന്ത്രിയാവുന്നതിനു മുന്‍പെ അദ്ദേഹത്തിന് ഭൂമിയുണ്ട്. ഇപ്പോള്‍ ആരോപണമുന്നയിക്കുന്നവര്‍ ഇതുവരെ എവിടെയായിരുന്നുവെന്നും കോടിയേരി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."