HOME
DETAILS

ബാബരി മസ്ജിദ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിനു ശീഈ നേതാക്കള്‍ നീക്കംതുടങ്ങി

  
backup
September 16 2017 | 22:09 PM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d


ന്യൂഡല്‍ഹി: അയോധ്യയില്‍ തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തെചൊല്ലിയുള്ള തര്‍ക്കം കോടതിക്കു പുറത്തുവച്ച് പരിഹരിക്കാനുള്ള നീക്കം ശീഈ വഖ്ഫ് ബോര്‍ഡ് തുടങ്ങി. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് ശീഈ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് വസീം രിസ്വി അയോധ്യയിലെ സന്യാസി പ്രമുഖരുമായി ചര്‍ച്ചനടത്തി. വെള്ളിയാഴ്ച അയോധ്യയിലെ രാമ ജന്‍മഭൂമി ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യ ഗോപാല്‍ ദാസ് ഉള്‍പ്പെടെയുള്ളവരുമായാണ് രിസ്വി കൂടിക്കാഴ്ച നടത്തിയത്. ഉത്തര്‍പ്രദേശിലെ വിവിധ ഹൈന്ദവസംഘടനകള്‍ അംഗമായ ട്രസ്റ്റിനും ശീഈ വഖ്ഫ് ബോര്‍ഡിനും ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തെക്കുറിച്ചുള്ള തര്‍ക്കം കോടതിക്ക് പുറത്തുവച്ച് പരിഹരിക്കണമെന്ന നിലപാടാണുള്ളത്. ഇക്കാര്യം അറിയിച്ചു നേരത്തെ ശീഈ വഖ്ഫ് ബോര്‍ഡ് സുപ്രിംകോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു. ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രധാന കേസ് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുമ്പാകെയാണുള്ളത്.
പള്ളി നിലനിന്ന ഭൂമിയില്‍ നിന്ന് ഉചിതമായ സ്ഥലത്ത്, മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ തന്നെ ക്ഷേത്രം നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കണമെന്നതാണ് ശീഈ വിഭാഗത്തിന്റെ നിലപാട്. ഇക്കാര്യമാണ് രിസ്വി രാമജന്‍മഭൂമി ട്രസ്റ്റിനെ അറിയിച്ചത്. മസ്ജിദ്- ക്ഷേത്രം പ്രശ്‌നം ഇരുസമുദായങ്ങളും തമ്മിലുള്ള തലത്തിലേക്ക് മാറുന്നത് ഒഴിവാക്കപ്പെടേണ്ടതുണ്ട്. രാമന്‍ ജനിച്ചുവെന്നു കരുതുന്ന സ്ഥലത്തിനു സമീപം ഏറ്റവും ഉചിതമായ സ്ഥലത്ത് മുസ്‌ലിംകള്‍ക്കു കീഴിലുള്ള ഭൂമിയില്‍ തന്നെ ക്ഷേത്രം നിര്‍മിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും ശീഈ നേതാക്കള്‍ അറിയിച്ചു.
മഹന്ത് നൃത്യ ഗോപാല്‍ ദാസുമായുള്ള കൂടിക്കാഴ്ച വളരെ നല്ല അനുഭവമായിരുന്നുവെന്നും തങ്ങളുടെ നിര്‍ദേശം അവര്‍ക്കു മുമ്പാകെ വച്ചുവെന്നും രിസ്വി പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കൂടിക്കാഴ്ചയില്‍ പ്രധാനമായി ഒന്നുമില്ലെന്നായിരുന്നു ഗോപാല്‍ദാസിന്റെ പ്രതികരണം. ക്ഷേത്രനിര്‍മാണത്തിന് ശീഈ നേതാക്കള്‍ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹിന്ദു- മുസ്‌ലിം ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. പള്ളി പുനര്‍നിര്‍മിക്കുന്നതിനെ കുറിച്ചു തങ്ങള്‍ യാതൊരു വാഗ്ദാനവും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ ഹരജിക്കാരുമായും തര്‍ക്കത്തില്‍ പലപ്പോഴായി ഇടപെട്ടവരുമായും ശീഈ വഖ്ഫ് ബോര്‍ഡ് പ്രതിനിധികള്‍ ബന്ധപ്പെട്ടുവരികയാണ്. ഇതിന്റെ ഭാഗമായി ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യംസ്വാമിയുമായും രിസ്വി കഴിഞ്ഞയാഴ്ച ചര്‍ച്ചനടത്തി.
അതേസമയം, ബാബരി മസ്ജിദ് ഉടമസ്ഥാവകാശ തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാനാവില്ലെന്നും കോടതി മുഖാന്തിരം മാത്രമെ പരിഹരിക്കാന്‍ പാടുള്ളൂവെന്നുമാണ് കേസിലെ പ്രധാനഹരജിക്കാരായ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വളപട്ടണം കവർച്ച:  പ്രതി അയൽവാസി, പിടിയിൽ

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍: തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍;  തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴ തുടരുന്നു,മരണം 13 ആയി

Weather
  •  10 days ago
No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  10 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  10 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  10 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  10 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  10 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago