HOME
DETAILS
MAL
നില്പ്
backup
September 17 2017 | 02:09 AM
വളപട്ടണത്തുനിന്ന്
കണ്ണൂര്‍ കോട്ട മൈതാനം
വരെ പോകുന്ന ബസിലാണ്
അധിക യാത്രയും.
പൊടിക്കുണ്ട് കഴിഞ്ഞാല്‍
ഇടതു ഭാഗത്തായി
വടിയും കുത്തി
വട്ടക്കണ്ണടയും വച്ച്
അര്‍ധനഗ്നനായി
'ബാപ്പുജി' ഒരു നില്‍പ്പുണ്ട്.
തൊട്ടുപിറകില്‍
കള്ളന്മാരും
കൊലയാളികളും
കൂട്ടിക്കൊടുപ്പുകാരും
മയക്കുമരുന്നു കടത്തുകാരും
തൊരപ്പന്മാരും
രാജ്യദ്രോഹികളും
മറ്റും പാര്‍ക്കുന്ന
ജയിലറകള്‍!
ദിനേന ചരിത്ര വഴിയിലൂടെയുള്ള
യാത്രയില്‍ ബാപ്പുജിയോട്
ആത്മഗതം ചോദിക്കും,
എന്തിനാണിങ്ങനെ
വടിയും കുത്തി
വെയിലും മഴയും കൊണ്ട്
ഇവറ്റകള്‍ക്കു കാവലാളാകുന്നത് ?!
ഇന്നേവരെ
ഉത്തരം
പുഞ്ചിരി മാത്രമാണുണ്ടായത്!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."