കേരള ചരിത്രകോണ്‍ഗ്രസ് മൂന്നാം വാര്‍ഷികം ഡിസംബറില്‍
കോഴിക്കോട്: കേരള ചരിത്രകോണ്‍ഗ്രസിന്റെ മൂന്നാം വാര്‍ഷികം ഡിസംബര്‍ 9, 10, 11 തിയതികളില്‍ ഫാറൂഖ് കോളജില്‍ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള ചരിത്രകാരന്മാര്‍, ഗവേഷകര്‍, അധ്യാപകര്‍, ചരിത്രവിദ്യാര്‍ഥികള്‍ എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. കേരളീയ സമൂഹത്തിലെ ശ്രേണീവല്‍ക്കരണത്തിന്റെ ചരിത്രത്തെക്കുറിച്ചും കേരളത്തിലെ ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ചും പ്രത്യേക സെഷനുകളുണ്ടായിരിക്കും.
പ്രൊഫ. കെ.എന്‍ പണിക്കര്‍, പ്രൊഫ. എം.ജി.എസ് നാരായണന്‍, പ്രൊഫ. ദാവൂദ് അലി, പ്രൊഫ. ഉമാ ചക്രവര്‍ത്തി, പ്രൊഫ. ജാനകി നായര്‍ സംബന്ധിക്കും. പ്രൊഫ. രാജന്‍ ഗുരുക്കള്‍, പ്രൊഫ. കേശവന്‍ വെളുത്താട്ട്, പ്രൊഫ. എം.ആര്‍ രാഘവ വാര്യര്‍, പ്രൊഫ. സയ്യിദ് ഫരീദ് അലാത്താസ്, പ്രൊഫ. റസിയുദ്ദീന്‍ അമീല്‍ വിവിധ സെഷനുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
എം. ഗോവിന്ദന്‍, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം തുടങ്ങിയവരുടെ പേരിലുള്ള അനുസ്മരണ പ്രഭാഷണങ്ങളും നടക്കും. ചരിത്ര പ്രദര്‍ശനങ്ങള്‍, പുസ്തക പ്രദര്‍ശനങ്ങള്‍, പുരാവസ്തു പ്രദര്‍ശനങ്ങള്‍ എന്നിവയും ചരിത്രകോണ്‍ഗ്രസിന്റെ ഭാഗമായുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."