മയക്കുമരുന്ന് കേസുകള്‍ കൂടുന്നത് ആശങ്കയുണ്ടാക്കുന്നു: ജ.ആന്റണി ഡൊമിനിക്ക്
സുല്‍ത്താന്‍ ബത്തേരി: ലഹരി മയക്കുമരുന്ന് കേസുകളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിക്കുന്നത് നീതിപീഠത്തെയും സമൂഹത്തെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പറഞ്ഞു.
ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ബത്തേരി സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മയക്കുമരുന്ന് നിര്‍മാര്‍ജ്ജനവും നിയമങ്ങളും ഇരകള്‍ക്കുള്ള സഹായ മാര്‍ഗങ്ങളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചാബിലെ അമൃത്‌സര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗം നടക്കുന്നത് കേരളത്തിലെ കൊച്ചിയിലാണെന്ന് ഒരു റിപ്പോര്‍ട്ട് അടുത്തിടെ കാണുകയുണ്ടായി.
ലഹരിമയക്കുമരുന്നു കേസുകള്‍ നാലിരട്ടി വരെ വര്‍ധിക്കുന്നത് ആശങ്കയോടെ കാണേണ്ടതുണ്ട്. കാംപസുകളാണ് ലഹരിമയക്കുമരുന്ന് വ്യാപാരത്തിന്റെ മുഖ്യലക്ഷ്യം.
ഈ രംഗത്ത് ശക്തമായ പ്രതിരോധവും ബോധവല്‍കരണവും ഉയര്‍ന്നുവരണം. അതുകൊണ്ടാണ് ലീഗല്‍ സര്‍വിസ് അതോറിറ്റി ബോധവല്‍കരണത്തില്‍ ശ്രദ്ധയൂന്നാന്‍ തീരുമാനിച്ചതെന്നും ജസ്റ്റിസ് പറഞ്ഞു. ഡി.എല്‍.എസ്.എ ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ ഡോ. വി വിജയകുമാര്‍ അധ്യക്ഷ്യനായി. ചടങ്ങില്‍ കെല്‍സ മെമ്പര്‍ സെക്രട്ടറി കെ സത്യന്‍ മുഖ്യപ്രഭാഷണം നടത്തി.
സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി.കെ സഹദേവന്‍, ബത്തേരി സബ്ജഡ്ജ് കെ.പി സുനിത, വൈത്തിരി ഗ്രാമ ന്യായാലയ ന്യായാധികാരി എം.ആര്‍ ദിലീപ്, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ വി.പി തോമസ്, അഡ്വ.സതീഷ് പൂത്തിക്കാട്, എം.ഡി സുനില്‍, ടി ഷറഫുദീന്‍ സംസാരിച്ചു. ജോഷി തുമ്പനം ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."