പ്രവാസികള്‍ക്ക് കൂടുതല്‍ വരുമാനം നല്‍കുന്നതില്‍ അറബ് രാജ്യങ്ങള്‍ മുന്‍പന്തിയില്‍
റിയാദ്: പ്രവാസ ജീവിതം നയിച്ച് ജോലി ചെയ്തു സ്വന്തം നാടിനേക്കാള്‍ കൂടുതല്‍ വരുമാനം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അറബ് രാജ്യങ്ങള്‍ മുന്‍പന്തിയില്‍. ആദ്യ പത്തില്‍ മൂന്നു മുതല്‍ ആറു വരെയുള്ള സ്ഥാനങ്ങള്‍ കൈവശപ്പെടുത്തിയിരിക്കുന്നത് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു അറബ് രാജ്യങ്ങളാണ് പ്രവാസികള്‍ക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കി കൊടുക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രവാസികള്‍ ഏറ്റവും കൂടുതല്‍ സമ്പാദ്യമുണ്ടാക്കുന്ന വിദേശ രാജ്യങ്ങളില്‍ അറബ് ലോകത്തു നിന്നും ഖത്തറാണ് ഒന്നാം സ്ഥാനത്. പട്ടികയില്‍ മൂന്നാം സ്ഥാനത്താണിത്. നാലാം സ്ഥാനത്തു കുവൈത്ത്,പിന്നീട് ബഹ്‌റൈന്‍, സഊദി അറേബ്യ എന്നിങ്ങനെയാണ് പട്ടികയിലെ സ്ഥാനം.
യൂറോപ്യന്‍ രാജ്യമായ ലക്‌സം ബര്‍ഗ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം സ്വിറ്റ്‌സര്‍ലാന്‍ഡും പങ്കിടുന്നു. ആദ്യ പത്തിലെ തുടര്‍ന്നുള്ള രാജ്യങ്ങള്‍ നൈജീരിയ, യു എ ഇ, നോര്‍വേ, സിഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളാണ് യഥാക്രമം ഇടം നേടിയിരിക്കുന്നത്. ആഗോളാടിസ്ഥാനത്തില്‍ 188 രാജ്യങ്ങളിലെ പന്ത്രണ്ടായിരത്തിലധികം പ്രവാസികളില്‍ നിന്ന്‌നും ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ 'ബിസിനസ്സ് ഇന്‍സൈഡര്‍' എന്ന വെബ്‌സൈറ്റാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. തങ്ങളുടെ രാജ്യത്തു നിന്നും സമ്പാദിക്കുന്നതിനേക്കാളും കൂടുതല്‍ പണം പ്രവാസ ജോലി മൂലം സമ്പാദിക്കാന്‍ കഴിഞ്ഞതായി 166 രാജ്യങ്ങളിലെ പൗരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."