HOME
DETAILS

അപകട ഭീഷണിയായി മണ്ണാര്‍മല മാട് റോഡില്‍ മണ്ണിടിച്ചില്‍

  
backup
September 18 2017 | 02:09 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae

വെട്ടത്തൂര്‍: കനത്ത മഴയില്‍ പെരിന്തല്‍മണ്ണ മാനത്തുമംഗലം മണ്ണാര്‍മല മാട് റോഡ് ബൈപാസില്‍ മണ്ണിടിയുന്നത് വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നു. റോഡിന്റെ വശങ്ങള്‍ വിണ്ടുകീറി രണ്ടിടത്ത് ഇന്നലെയും മണ്ണിടിഞ്ഞു. കൂടാതെ തെങ്ങുകളും മറ്റു മരങ്ങളും റോഡിലേക്ക് വീഴാന്‍ പാകത്തില്‍ നില്‍ക്കുന്നുമുണ്ട്. ഇതോടെ നിരവധി വാഹനങ്ങള്‍ സദാസമയം കടന്നുപോകുന്ന പാതയിലൂടെ ജീവന്‍ പണയംവച്ചാണ് ആളുകള്‍ യാത്രചെയ്യുന്നത്. ഇന്നലെ മഴ കനത്തതോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതേതുടര്‍ന്ന് റൂട്ടില്‍ ഭാഗികമായി ഗതാഗതവും തടസപ്പെട്ടു. കഴിഞ്ഞ വര്‍ഷക്കാലങ്ങളില്‍ പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഒരാഴ്ച ഈ വഴി ഗതാഗതം നിരോധിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി മണ്ണെടുക്കുകയും റോഡ് താഴ്ത്തുകയും ചെയ്തതാണ് ഇവിടെ മണ്ണിടിച്ചിലിന് കാരണം.
പെരിന്തല്‍മണ്ണയിലേക്ക് പട്ടിക്കാട് ചുങ്കം വഴി സഞ്ചരിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ എത്തിപ്പെടാനുള്ള വഴിമാര്‍ഗമായതിനാല്‍ ഈ റൂട്ടില്‍ ഗതാഗത തിരക്കും ഏറെയാണ്. അപകട സാധ്യത തരണം ചെയ്യാന്‍ റോഡിന്റെ ഇരുഭാഗങ്ങളിലും സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago