പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു
നെടുമ്പാശ്ശേരി: കനത്ത മഴയെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.ശക്തമായ കുത്തൊഴുക്കാണ് പെരിയാറില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ അഞ്ച് ഷട്ടറുകള്‍ പൂര്‍ണമായും ഉയര്‍ത്തിയാണ് ജലനിരപ്പ് നിയന്ത്രിച്ചിരിക്കുന്നത്.
എന്നാല്‍ കിഴക്ക് ഭാഗത്ത് നിന്നും കൂടുതല്‍ വെള്ളം പെരിയാറിലേക്ക് ഒഴുകിയെത്തിയാല്‍ ജല നിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
വെള്ളം വീടുകളിലേക്ക് കയറുന്ന സാഹചര്യം ഉണ്ടായാല്‍ കുന്നുകര പഞ്ചായത്തിലെ അമ്മണത്തുപള്ളം,ചെറിയതെയ്ക്കാനം ഭാഗങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും.
ചാലക്കുടിയാറിന്റെ ഭാഗമായ അങ്കമാലി മാഞ്ഞാലി തോട്ടിലും ജലനിരപ്പ് ഉയര്‍ന്നതോടെ കുന്നുകര,ചെങ്ങമനാട്,പാറക്കടവ് പഞ്ചായത്തുകളില്‍പെട്ട നിരവധി കര്‍ഷകരുടെ വാഴ,മരച്ചീനി,പച്ചക്കറി തുടങ്ങിയ കൃഷികളും വെള്ളത്തിനടിയിലായിട്ടുണ്ട്.
കനത്ത മഴയില്‍ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ തകര്‍ന്നതോടെ ഗതാഗതവും പല ഭാഗത്തും ദുസ്സഹമായിരിക്കുകയാണ്. അന്താരാഷ്ട്ര വിമാനത്താവള പരിസരത്തും ശക്തമായ മഴയാണ് അനുഭവപ്പെടുന്നതെങ്കിലും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ഇത് കാര്യമായി ബാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."