HOME
DETAILS

വളപട്ടണം പാലത്തിന് സമീപത്തെ വന്‍മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നടപടിയില്ല യാത്രക്കാര്‍ ഭീതിയില്‍

  
backup
September 19, 2017 | 6:00 AM

%e0%b4%b5%e0%b4%b3%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a3%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%80%e0%b4%aa%e0%b4%a4



പാപ്പിനിശ്ശേരി: വളപട്ടണം പാലത്തിന് സമീപം റോഡിന്റെ സംരക്ഷണ ഭിത്തിക്ക് മുകളില്‍ ഭീഷണിയായി നില്‍ക്കുന്ന വന്‍മരങ്ങള്‍ മുറിച്ചു മാറ്റാത്ത അധികൃതരുടെ നിലപാടിനെതിരേ പ്രതിഷേധം ശക്തമാവുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംരക്ഷണ ഭിത്തിയായി കെട്ടിയുണ്ടാക്കിയ പാറക്കല്ലുകള്‍ക്ക് മുകളിലാണ് ഇവ വളര്‍ന്നുനില്‍ക്കുന്നത്. കാലപ്പഴക്കത്താല്‍ ഉറപ്പുകുറഞ്ഞ കല്ലുകള്‍ റോഡിലേക്ക് വീഴുന്നതും പതിവാണ്. ഇവക്ക് മുകളില്‍ നില്‍ക്കുന്ന മരങ്ങള്‍ ഉടനടി മുറിച്ചുമാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം. മരങ്ങള്‍ക്ക് അടിഭാഗത്തായി വൈദ്യുത ലൈനുകളും കടന്ന് പോകുന്നുണ്ട്.
ഞായറാഴ്ച രാത്രി പെയ്ത ശക്തമായ കാറ്റിലും മഴയിലും വളപട്ടണം പാലത്തിനടുത്ത് ദേശീയ പാതയില്‍ റോഡിലേക്ക് കൂറ്റന്‍ പനമരം കടപുഴകി വീണിരുന്നു. അന്ന് തലനാരിഴക്കാണ് ഇവിടെയുള്ളവര്‍ രക്ഷപ്പെട്ടത്. പനമരം റോഡിലേക്ക് വീഴാതെ ഇരുവശത്തെയും സംരക്ഷണ ഭിത്തിക്ക് മുകളില്‍ തങ്ങി നില്‍ക്കുകയായിരുന്നു. ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലിസ്, ഫയര്‍ ഫോഴ്‌സ് , നാട്ടൂകാരും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ചാണ് പനമരം നീക്കം ചെയ്തത്.
കഴിഞ്ഞ വര്‍ഷം ജുലൈയില്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയപാത വളപട്ടണം പാലത്തിന് സമീപം ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്ന ജോലികള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് പാലത്തിന് മുകളില്‍ കെ.എസ്.ആര്‍.ടി.സി ബസ് തകരാറിലായി.
ഇതോടെ ഗതാഗത സ്തംഭനം ഉണ്ടാകുകയും മരം മുറിക്കുന്നത് നിര്‍ത്തിവയ്ക്കുകയുമായിരുന്നു. എന്നാല്‍ പിന്നീട് ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ മൂന്നാംഘട്ടം വിവാദത്തിൽ: 'മറ്റ് കാരണങ്ങൾ' പറഞ്ഞ് 84,000 പേരുടെ പേര് വെട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  6 days ago
No Image

ഉംറ വിസയും മൾട്ടിപ്പിൾ; പുതിയ മൾട്ടി ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  6 days ago
No Image

നെതന്യാഹു യുദ്ധക്കുറ്റവാളി; നിയമം അനുവദിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് മംദാനി

International
  •  6 days ago
No Image

സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ സമരം ശക്തം; ജന്തർ മന്തറിൽ നിരാഹാരം അനുഷ്ഠിക്കുന്നവരുടെ എണ്ണം 21 ആയി

National
  •  6 days ago
No Image

വാരാണസിയിലെ പള്ളി ഒഴിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറി റെയിൽവേ; പൊളിച്ചുനീക്കാൻ ശ്രമിച്ചത് 1000 വർഷം പഴക്കമുള്ള പള്ളി

National
  •  6 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  6 days ago
No Image

മൃഗസംരക്ഷണത്തിനും സ്‌പെഷൽ പ്ലീഡർ; ചുമതല നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി

Kerala
  •  6 days ago
No Image

ഗവ. പ്ലീഡർ നിയമനത്തിലെ തർക്കം; വക്താക്കൾക്ക് കെ.പി.സി.സിയുടെ നിയന്ത്രണം

Kerala
  •  6 days ago
No Image

കർശന നിർദേശവുമായി റെഗുലേറ്ററി കമ്മിഷൻ; വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കണം

Kerala
  •  6 days ago
No Image

ഫണ്ടില്ല: കേന്ദ്ര ധനകമ്മിഷൻ ഗ്രാന്റ് പദ്ധതികൾ സമർപ്പിക്കേണ്ടെന്ന് നിർദേശം

Kerala
  •  6 days ago