HOME
DETAILS

പഞ്ചായത്ത് റോഡ് കൈയേറി മാലിന്യം തള്ളിയതായി പരാതി

  
backup
September 19, 2017 | 6:16 AM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b4%bf-%e0%b4%ae


തളിപ്പറമ്പ്: കുറുമാത്തൂര്‍ പഞ്ചായത്തിലെ ചാണ്ടിക്കരി ചുഴിപ്പാല്‍ സ്വകാര്യ വ്യക്തി പഞ്ചായത്ത് റോഡ് കൈയേറി മാലിന്യം തള്ളിയതായി പരാതി. പഞ്ചായത്ത് അധികാരികള്‍ കൈയേറ്റക്കാരനെതിരെ നോട്ടിസ് നല്‍കി. ഇരുപതടി വീതിയിലുളള റോഡ് പകുതിയോളം കൈയേറിയതായാണ് നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതിപ്പെട്ടത്.
കൈയേറ്റക്കാരന്റെ ഉടമസ്ഥതയിലുളള സ്ഥലത്തോട് ചേര്‍ന്നാണ് തൈലപ്പുല്ലിന്റെ വേരും കാട്ടുചെടികളുടെ അവശിഷ്ടങ്ങളും മണ്ണും അടങ്ങുന്ന മാലിന്യം തളളിയിരിക്കുന്നത്.
മഴക്കാലത്ത് കാട്ടുചെടികളും തൈലപ്പുല്‍ ചെടിയും തഴച്ചുവളര്‍ന്നാല്‍ ആ സ്ഥലം കൂടി തങ്ങളുടേതാക്കി മാറ്റാനുള്ള നീക്കമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരാതിയില്‍ അധികാരികള്‍ സ്ഥലം സന്ദര്‍ശിക്കുകയും കൈയേറ്റം ബോധ്യപ്പെടുകയും ചെയ്തു. പരാതി പറഞ്ഞ നാട്ടുകാരോട് ഇവിടെ പഞ്ചായത്ത് റോഡിന് സ്ഥലമില്ലെന്നും തന്റെ സ്ഥലത്തു തന്നെയാണ് കാട്ടുചെടികളുടെ അവശിഷ്ടങ്ങള്‍ ഇറക്കിയതെന്നുമുളള മറുപടിയാണ് ലഭിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു.
കൈയേറ്റം ബോധ്യപ്പെട്ടിട്ടും നടപടി വൈകുന്നതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധമുയരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  9 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  9 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  9 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  9 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  9 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  9 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  9 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  9 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  9 days ago