ബീച്ച് ഫുട്‌ബോള്‍: ലോഗോ പ്രകാശനം ചെയ്തു
മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴില്‍ 20, 21 തീയതികളില്‍ നടത്തുന്ന ബീച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതി പ്രകാശനം ചെയ്തു. പ്രതിരോധ കുത്തിവെപ്പിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണു മത്സരം നടത്തുന്നത്.
പടിഞ്ഞാറേക്കര ബീച്ചിലാണു മത്സരം നടത്തുന്നത്. സംസ്ഥാന താരങ്ങളടക്കമുള്ളവര്‍ വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങുന്നുണ്ട്. മത്സരത്തിന്റെ ഭാഗമായി ടൂറിസം ക്ലബ്ബുകളുടെ സഹകരണത്തോടെ പ്രതിരോധ കുത്തിവെപ്പു സന്ദേശ റാലിയും ബോധവത്കരണവും നടത്തുന്നുണ്ട്.
ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി കഴിഞ്ഞ മാസം നടത്തിയ ചളിപന്തു കളിക്കു ലഭിച്ച സ്വീകാര്യതയാണു ബീച്ച് ഫുട്‌ബോള്‍ നടത്താന്‍ കാരണം. ബീച്ച് ഫുട്‌ബോളിലെ വിജയികള്‍ക്കു ട്രോഫിയും കാഷ് അവാര്‍ഡും നല്‍കുന്നുണ്ട്.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, നെഹ്‌റു യുവകേന്ദ്ര ജില്ലാ കോഡിനേറ്റര്‍ കുഞ്ഞഹമ്മദ്, ഡി.ടി.പി.സി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് കെ. വരുണ്‍, കെ. അഷ്‌റഫ്, എം.കെ ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."