ചെമ്മീന്‍പീലിംഗ് തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കാന്‍ തീരുമാനമായി
അമ്പലപ്പുഴ: അമ്പലപ്പുഴ, കാര്‍ത്തികപള്ളി താലൂക്കുകളിലെ ചെമ്മീന്‍പീലിംഗ് തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കാന്‍ തീരുമാനമായി. ജില്ല ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ വിവിധ തൊഴിലാളി സംഘടനപ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
600 കൗണ്ട് വരെയുള്ള ഒരു കിലോ ചെമ്മീന്‍ പൊളിക്കുന്നതിന് 15 രൂപ 50 പൈസയും ഒരു കിലോ ചെമ്മീന്‍ പൊളിച്ച് ഡിവെയിന്‍ ചെയ്യുന്നതിന് 17 രൂപയുമാണ് വര്‍ധിപ്പിച്ചത്. മിനിമം കൂലി നടപ്പാക്കുന്നതു വരെയായിരിക്കും ഇപ്പോള്‍ തീരുമാനിച്ച കൂലി വ്യവസ്ഥ.
ആലപ്പുഴ ജില്ല മല്‍സ്യ സംസ്ക്കരണ വിപണന തൊഴിലാളി യൂണിയന് പ്രതിനിധികളായ യു .രാജുമോന്, കെ.കെ ഗോപി, പി എസ് സജീവന് കേരള മല്‍സ്യ സംസ്ക്കരണ തൊഴിലാളി യൂണിയന് പ്രതിനിധികളായ എസ്.സീതി ലാല്‍, ആര്.അര്ജുനന്, രേവമ്മചന്ദ്രം, രതി രവീന്ദ്രന് എന്നിവരും ചെമ്മീന്‍പീലിംഗ് ഷെഡ് ഉടമകളും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."