അനെര്‍ട്ടിന്റെ സോളാര്‍ സ്മാര്‍ട്ട് പ്രോഗ്രാം: സ്പോട്ട്് രജിസ്ട്രേഷന്‍ കാംപെയ്ന്‍
പാലക്കാട്: കേന്ദ്ര നവീന നവീകരണീയ ഊര്‍ജ മന്ത്രാലയത്തിന്റെ ധന സഹായത്തോടെ അനെര്‍ട്ട് (ഏജന്‍സി ഫോര്‍ നോണ്‍-കണ്‍വെന്‍ഷനല്‍ എനര്‍ജി ആന്‍ഡ് റൂറല്‍ ടെക്‌നോളജി) നടപ്പാക്കുന്ന സോളാര്‍ സ്മാര്‍ട്ട് പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് സെപ്റ്റംബര്‍ 19, 20 തീയതികളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തും. പാലക്കാട് ടൗണ്‍ റയില്‍വെ സ്‌റ്റേഷന് എതിര്‍വശത്തുളള അനെര്‍ട്ടിന്റെ ജില്ലാ ഓഫീസിലാണ് രജിസ്‌ട്രേഷന്‍ നടക്കുക. രജിസ്‌ട്രേഷന്റെ മുന്‍ഗണന ക്രമത്തിലായിരിക്കും ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുക. ആവശ്യമുളളവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് (ആധാര്‍ അഭികാമ്യം) സഹിതം ജില്ലാ ഓഫീസില്‍ 1000 രൂപ അപേക്ഷ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണം. ഒരു കിലോ വാട്ട് മുതല്‍ അഞ്ച് കിലോ വാട്ട് വരെ ശേഷിയുള്ള ബാറ്ററി സജ്ജീകരണമുളള സൗരനിലയങ്ങളാണ് പദ്ധതി പ്രകാരം നിര്‍മിച്ചു തരുക. ഒരു കിലോ വാട്ട് സൗരനിലയത്തിന്റെ ഏകദേശ ചെലവ് 1,50,000 രൂപയും ഇതില്‍ സര്‍ക്കാര്‍ ധനസഹായമായി 40,500രൂപയും ലഭിക്കും. ഏകദേശം ആറ് മെഗാവാട്ട് സ്ഥാപിത ശേഷിയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൂടുതല്‍ വിവരങ്ങള്‍ ംംം.മിലൃ.േഴീ്.ശി ലും , 0491-2504182-ലും (അനെര്‍ട്ട് ജില്ലാ ഓഫിസ് ) ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."