HOME
DETAILS

ഉ.കൊറിയക്കെതിരേ ജപ്പാന്‍ മിസൈല്‍വേധ സംവിധാനം ഒരുക്കുന്നു

  
backup
September 19 2017 | 23:09 PM

%e0%b4%89-%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d


ടോക്കിയോ: ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്നതിനിടെ പ്രതിരോധ നടപടികളുമായി ജപ്പാന്‍ രംഗത്ത്. തങ്ങളുടെ വടക്കന്‍ ദ്വീപായ ഹൊക്കെയ്‌ദോയില്‍ പുതിയ പ്രതിരോധ സംവിധാനം സജ്ജമാക്കിയിരിക്കുകയാണ് ജപ്പാന്‍ ഭരണകൂടം. മിസൈല്‍വേധ സംവിധാനമാണ് ഇവിടെ പുതുതായി സ്ഥാപിച്ചിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഹൊക്കെയ്‌ദോ ദ്വീപിനു മുകളിലൂടെയായിരുന്നു ഉ.കൊറിയ തങ്ങളുടെ ഏറ്റവും ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പറത്തിയത്. ഇനിയും ഇത്തരം പരീക്ഷണങ്ങള്‍ തുടരുമെന്നും കൊറിയന്‍ നേതാക്കള്‍ സൂചന നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സുരക്ഷാ മുന്‍കരുതലായ മിസൈലുകളെ തകര്‍ക്കാന്‍ ശേഷിയുള്ള നൂതന സംവിധാനങ്ങള്‍ ജപ്പാന്‍ സജ്ജമാക്കിയിരിക്കുന്നത്.
പാട്രിയറ്റ് അഡ്വാന്‍സ്ഡ് കേപ്പബിലിറ്റി-3 (പിഎസി3) എന്ന പേരിലുള്ള മിസൈല്‍വേധ സംവിധാനമാണ് മേഖലയിലെ സൈനിക താവളത്തില്‍ സജ്ജമാക്കുന്നത്. ഇതിനായി വേണ്ട സാധനസാമഗ്രികള്‍ ഇന്നലെ ഇവിടെ എത്തിച്ചതായി ജപ്പാന്‍ പ്രതിരോധമന്ത്രി ഇത്സുനോരി ഒനേഡെറ അറിയിച്ചു.
പി.എ.സി-3 ഹൊക്കെയ്‌ദോ ദ്വീപിന്റെ മറ്റൊരു ഭാഗത്ത് നേരത്തെ സ്ഥാപിച്ചിരുന്നു. ഉ.കൊറിയയുടെ ഭീഷണി ശക്തമായ പശ്ചാത്തലത്തിലാണു ദ്വീപിന്റെ 80 കി.മീറ്റര്‍ മാറിയുള്ള ഭാഗത്തേക്ക് സംവിധാനം മാറ്റുന്നത്. 20 കി.മീറ്ററാണ് പി.എ.സി-3ന്റെ ദൂരപരിധി. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണയാണ് ജപ്പാനു മുകളിലൂടെ ഉ.കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്. ജപ്പാനെ ആണവായുധങ്ങള്‍ ഉപയോഗിച്ച് കടലില്‍ മുക്കുമെന്നും ഉ.കൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago