ആണവയുദ്ധം തടഞ്ഞ സോവിയറ്റ് സൈനികന് മരിച്ചു
മോസ്കോ: ലോകത്തെ ആണവയുദ്ധത്തില്നിന്നു രക്ഷിച്ചയാള്‍ എന്ന ഖ്യാതിയുള്ള മുന്‍ സോവിയറ്റ് സൈനികന് അന്തരിച്ചു. ശീതയുദ്ധ കാലത്ത് സോവിയറ്റ് സൈന്യത്തിന്റെ ഭാഗമായിരുന്ന സ്റ്റാനിസ്ലാവ് പെട്രോവ് ആണ് 77-ാം വയസില്‍ ലോകത്തോട് വിടപറഞ്ഞത്.
ശീതയുദ്ധകാലത്ത് യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ സൈന്യത്തിന്റെ സുരക്ഷാ മുന്നറിയിപ്പ് നല്കുന്ന കേന്ദ്രത്തിലായിരുന്നു പെട്രോവ് സേവനമനുഷ്ഠിച്ചിരുന്നത്. 1983ല്‍ സെപ്റ്റംബര്‍ 26ന് അമേരിക്ക നിരവധി ഭൂഖണ്ഡാന്തര മിസൈലുകള്‍ വിക്ഷേപിച്ചതായി സൂചന നല്കി കേന്ദ്രത്തിലെ അലാറം മുഴങ്ങി. ഈ സമയത്ത് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത് പെട്രോവ് ആയിരുന്നു. അലാറം പരിശോധിച്ച പെട്രോവ് മുന്നറിയിപ്പ് തെറ്റാണെന്നാണു സ്ഥിരീകരിക്കുകയും വിവരം ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് ഒളിപ്പിച്ചുവയ്ക്കുകയും ചെയ്തു. മേഘത്തില്‍ സൂര്യവെളിച്ചം പ്രതിഫലിച്ചതില്നിന്ന് സാറ്റലൈറ്റുകള്‍ തെറ്റായ വിവരം കൈമാറുകയായിരുന്നുവെന്ന് പിന്നീട് സോവിയറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."