HOME
DETAILS

മറവിരോഗം

  
backup
September 20 2017 | 00:09 AM

%e0%b4%ae%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82

മറവി ഒരു അനുഗ്രഹമാണെന്ന് ആലങ്കാരികമായി പറയാറുണ്ട്. എന്നാല്‍ മറവി ഒരു ശാപം തന്നെയാണെന്ന് പലപ്പോഴും നാം തിരിച്ചറിയുന്നു. മസ്തിഷ്‌ക്ക ശോഷണ രോഗം,സ്മൃതിനാശരോഗം എന്നിവയുടെ വിഭാഗത്തില്‍പ്പെടുന്ന അല്‍ഷിമര്‍ രോഗം അത്തരത്തിലുള്ളൊരു രോഗാവസ്ഥയാണ്. സ്വന്തം പേര് തൊട്ട് ജീവിക്കുന്ന ചുറ്റുപാട് വരെ ഈ രോഗം ബാധിച്ചയാള്‍ മറന്നു പോകും.
വര്‍ഷങ്ങളുടെ ഓര്‍മകള്‍ നഷ്ടമാകുന്നതിലൂടെ രോഗിയുടെ ജീവിതത്തിന്റെ താളവും തെറ്റും. ഇവര്‍ക്ക് പ്രാഥമികമായ കാര്യങ്ങള്‍ക്കു പോലും പരസഹായം ആവശ്യമായി വരും. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായി ഏകദേശം പത്ത് വര്‍ഷത്തിനുള്ളില്‍ അല്‍ഷിമര്‍ രോഗി മരണത്തിന് കീഴടങ്ങും. 1906 ലാണ് ഈ രോഗത്തെക്കുറിച്ച് ആദ്യമായി കൃത്യമായ പഠനം നടക്കുന്നത്. മാനസിക രോഗ ശാസ്ത്രജ്ഞന്‍, ന്യൂറോ പാത്തോളജിസ്റ്റ് എന്നീ മേഖലകളില്‍ പ്രശസ്തനായ ജര്‍മന്‍ കാരനായ അലിയോസ് അല്‍ഷിമറാണ് ഈ പഠനം നടത്തിയത്.
അതിനാല്‍ തന്നെ സ്മൃതി നാശ രോഗത്തിന് അല്‍ഷിമര്‍ എന്ന് നാമകരണം ചെയ്തു. മാരകമായ ഈ രോഗത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ലോക അല്‍ഷിമേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ഓരോ വര്‍ഷവും സെപ്റ്റംബര്‍ 21 ലോക അല്‍ഷിമേഴ്‌സ് ദിനമായി ആചരിച്ചു വരുന്നത്.
65 വയസ്സിനു മുകളിലുള്ളവരെയാണ് ഈ രോഗം സാധാരണയായി ബാധിച്ചു കാണുന്നത്. എന്നാല്‍ ഈ വയസ്സിന് താഴെയുള്ളവരേയും രോഗം ബാധിക്കാം. ഓരോ രോഗികളിലും വ്യത്യസ്ത രീതിയിലാണ് രോഗം മൂര്‍ധന്യാവസ്ഥയിലേക്ക് നീങ്ങുന്നത്. എന്നാല്‍ ഈ രോഗം ബാധിച്ചവരില്‍ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങളുമുണ്ട്. തലച്ചോറില്‍ പുതിയ ഓര്‍മകള്‍ രൂപപ്പെടുന്ന ടെമ്പറല്‍, ഹിപ്പോ കമ്പസ് ദളങ്ങൡലെ തകരാറ് അത്തരത്തിലുള്ള ഒന്നാണ്.


ലക്ഷണങ്ങള്‍

ഓര്‍മ നഷ്ടപ്പെട്ടു പോകുന്നതാണ് ഈ രോഗത്തിന്റെ പ്രാഥമിക ലക്ഷണം. പ്രായമായവരില്‍ കാണുന്ന ചെറിയ മറവികള്‍ സഹജമാണ്. അത്തരം മറവികളെ അല്‍ഷിമര്‍ രോഗമായി തെറ്റിദ്ധരിക്കരുത്. ഭൂതകാലത്തില്‍ നടന്ന കാര്യങ്ങള്‍ ഓര്‍മിക്കാന്‍ കഴിയുമ്പോഴും വളരെ അടുത്തായി കണ്ട ദൃശ്യമോ വായിച്ച കാര്യങ്ങളോ പൂര്‍ണമായും ഈ രോഗമുള്ളയാള്‍ മറന്നു പോകും. സംസാരിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, ദിനചര്യകള്‍ സ്വന്തമായി ചെയ്യാന്‍ സാധിക്കാതിരിക്കുക, സ്ഥലകാലങ്ങള്‍ മറന്നു പോകുക, ഉദാസീനത, പെരുമാറ്റ വൈകല്യം, തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍.

കാരണങ്ങള്‍

അല്‍ഷിമര്‍ രോഗത്തിന്റെ യഥാര്‍ഥ കാരണം ഇന്നും വൈദ്യശാസ്ത്രത്തിന് അജ്ഞാതമാണ്. എന്നാല്‍ ഈ രോഗത്തില്‍ മസ്തിഷ്‌ക്ക കോശങ്ങളുടെ കൂട്ടമായ ശോഷണം സംഭവിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ജനിതകവും പാരിസ്ഥിതികവുമായ കാരണങ്ങളും ഈ രോഗത്തിലേക്ക് നയിക്കുന്നു. അമലോയ്ഡ് ബീറ്റാ സിദ്ധാന്തപ്രകാരം മസ്തിഷ്‌ക്ക കോശങ്ങളില്‍ അമലോയ്ഡ് ബീറ്റാ പ്രോട്ടീനുകള്‍ അടിഞ്ഞു കൂടുന്നതാണ് അല്‍ഷിമര്‍ രോഗത്തിന് കാരണം.

രോഗ നിര്‍ണയവും ചികിത്സയും

സി.ടി സ്‌കാന്‍, എം.ആര്‍.ഐ, സിംഗിള്‍ ഫോട്ടോണ്‍ എമിഷന്‍ സി.ടി, പോസിട്രോണ്‍ എമിഷന്‍ സി.ടി, നാഡി രോഗ മനശാസ്ത്ര പരിശോധനകള്‍ എന്നിവ ഈ രോഗനിര്‍ണയത്തിന് മുഖ്യമായും ഉപയോഗിച്ച് വരുന്നു. സമീകൃത ആഹാരം,വ്യായാമം,കോളിന്‍ എസ്റ്ററൈസിനെ നിയന്ത്രിക്കുന്നവ, ഗ്ലൂട്ടമേറ്റുകളെ തടയുന്നവ,രാസാഗ്നി തടയുന്നവ തുടങ്ങിയ ഔഷധങ്ങള്‍ എന്നിവ അടങ്ങുന്നതാണ് അല്‍ഷിമര്‍ രോഗ ചികിത്സ. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതാണ് ഈ രോഗം ചെറുക്കാനുള്ള പോംവഴി
അല്‍ഷിമര്‍ രോഗത്തിന്റെ അനന്തരഫലങ്ങള്‍ തിരിച്ചറിഞ്ഞ് രോഗികളെ പരിചരിക്കുന്നതിനായി ലോകമെങ്ങും ശുശ്രൂഷ കേന്ദ്രങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വിവിധ സന്നദ്ധസംഘടനകളും സര്‍ക്കാറുകളും പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നുണ്ട് എന്നത് ഏറെ ആശ്വാസകരമാണ്. ഇത്തരം രോഗികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ നാം സന്നദ്ധരാവേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago