കനത്ത മഴ: തലയാട് മേഖല മണ്ണിടിച്ചില്‍ ഭീഷണിയില്‍
പൂനൂര്: കനത്ത മഴയില്‍ തലയാട് ചീടിക്കുഴി മേഖല മണ്ണിടിച്ചില്‍ ഭീഷണിയില്‍. ഇനിയും മഴ കനത്തുപെയ്യുകയാണെങ്കില് പ്രദേശത്തെ കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞദിവസം മണ്ണിടിച്ചില്‍ ഉണ്ടായ ഇരുപുത്തിയാറാം മൈലില്‍ റോഡിലെ മണ്ണുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. മണ്ണിടിച്ചില്‍ തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ അതികൃതര്‍ തയാറാകണമെന്ന് പ്രതിഷേധത്തിനിടയാക്കി.
അതേസമയം പൂനൂര് പുഴയുടെ ഉത്ഭവസ്ഥാനമായ ചീടിക്കുഴിയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായത് ഭീതിപരത്തി. പൂളക്കല്‍ തിത്തി, മണ്ടോപ്പാറ റജീബ് എന്നിവരുടെ വീടുകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. ഉരുള്‍പ്പൊട്ടല്‍ ഭീഷണി നേരിടുന്ന ഇരുപത്തിയഞ്ചാം മൈല്‍, ചീടിക്കുഴി, പേര്യമല മേഖലകളിലെ ജനങ്ങളും ഭീഷണി നേരിടുന്നുണ്ട്. വാര്‍ഡ് മെംബര്‍ പി.ആര് സുരേഷ് മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന മേഖല സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."