ക്ഷേത്രക്കുള നിര്‍മാണത്തില്‍ അപാകതെയന്ന്; പ്രതിഷേധം ശക്തം
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര വടകോട് ക്ഷേത്രക്കുളത്തിലെ നിര്‍മാണത്തില്‍ അഴിമതിയുള്ളതായി നാട്ടുകാര്‍ വിജിലന്‍സിനു പരാതി നല്കി. കുളത്തിന്റെ ഭിത്തികള്‍ നിര്‍മ്മിച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും പാര്‍ശ്വഭിത്തികള്‍ ഇടിഞ്ഞു തുടങ്ങി. ആവശ്യത്തിന് സിമന്റും അസംസ്കൃത വസ്തുക്കളും ഉപയോഗിച്ചിട്ടില്ലായെന്ന പരാതി നാട്ടുകാര്‍ക്കിടയിലുണ്ട്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് വര്‍ഷ പ്രൊജക്ടായി കുളം നവീകരിക്കുന്നതിനായി 16 ലക്ഷത്തിഅന്പതിനായിരം രൂപ പ്ലാന്‍ ഫണ്ടില്‍ അനുവദിച്ചിരുന്നു. 2016-2017 കാലഘട്ടത്തിലാണ് കുളത്തിന്റെ നിര്‍മ്മാണം നടത്തിയത്.
കുളത്തില്‍ പൊളിഞ്ഞുകിടന്ന കരിങ്കല്ലും പുതുതായി ഇറക്കിയ കരിങ്കല്ലും ഉപയോഗിച്ചാണ് നിര്‍മാണം നടത്തിയത്. 23 ലോഡ് കരിങ്കല്ല് വേണമെന്നാണ് എസ്റ്റിമേറ്റില്‍ പറഞ്ഞിരുന്നത്. കമ്പിയുടെയും സിമന്റിന്റെയും കുറവു നിമിത്തം കുളത്തിന്റെ പല ഭാഗങ്ങളും തകര്‍ന്നു കഴിഞ്ഞു. കുളത്തിന്റെ നിര്‍മാണം നടക്കുന്ന അവസരത്തില്‍ നെയ്യാറ്റിന്‍കര നഗരസഭയുടെ ബന്ധപ്പെട്ട എ.ഇ യെയും ഓവര്‍സിയറേയും അറിയിച്ചിരുന്നുയെങ്കിലും യാതൊരു നടപടികളും ഉണ്ടായില്ല നാട്ടുകാര്‍ പ്രക്ഷോഭത്തിനു തയാറാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."