നഗരത്തില്‍ സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്ക്
തിരുവനന്തപുരം: കിഴക്കേകോട്ട ബസ്സ്റ്റോപ്പില്‍ സ്വകാര്യ ബസുകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. ഇന്ന് അര്‍ധരാത്രി 12 മണിവരെയാണ് പണിമുടക്ക്. ഇതോടനുബന്ധിച്ച് ഇന്ന് രാവിലെ പത്തിന് തൊഴിലാളികള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവന് കുട്ടി ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ 24 വര്‍ഷമായി നഗരത്തിലെത്തുന്ന സ്വകാര്യ ബസുകള്‍ കിഴക്കേകോട്ടയിലെ ബസ് സ്റ്റോപ്പില്‍ വന്നാണ് ആളെയിറക്കുന്നതും കയറ്റുന്നതും. ഇപ്പോള്‍ കെ.എസ്.ആര്.ടി.സി ഉടമസ്ഥാവകാശമുന്നയിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് സ്വകാര്യ ബസ് തൊഴിലാളികളുടെ വാദം. കഴിഞ്ഞ മാസമുണ്ടായ സംഭവ വികാസങ്ങളാണ് സ്വകാര്യ ബസുകാര്‍ക്ക് സ്റ്റാന്റില്‍ പ്രവേശനം നിഷേധിക്കും വിധത്തിലേക്ക് കാര്യങ്ങളെയെത്തിച്ചത്. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പൊലിസ് കമ്മിഷനറുടെയും ആര്.ടി.ഒയുടെയും സാന്നിധ്യത്തില്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.
അതേസമയം ഇന്നത്തെ പണിമുടക്കിനെ നേരിടാന്‍ കെ.എസ്.ആര്.ടി.സി സര്‍വ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ബസുകളുടെ 94 റൂട്ടുകളിലും കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തും.
നഗരപരിധിയിലെവിടെയങ്കിലും പണിമുടക്ക് കാരണം യാത്രാക്ലേശം നേരിട്ടാല്‍ അടിയന്തിരമായി ഇടപെട്ട് ബസുകള്‍ എത്തിക്കാന്‍ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. പ്രധാന റൂട്ടുകളിലേക്ക് 20 ഇന്‍സ്പെക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഏകോപനത്തിനായി പ്രത്യേക കണ്ട്രോള് യൂനിറ്റും സജ്ജമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."