ഉദ്ഘാടനം ചെയ്യാന്‍ 24 മണിക്കൂര്‍ ബാക്കി നില്‍ക്കേ അണക്കെട്ടിന്റെ കനാല്‍ തകര്‍ന്നു
പട്ന: നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനിരുന്ന അണക്കെട്ടിന്റെ കനാല്‍ തകര്‍ന്നു. ബിഹാറിലെ ഗഡേശ്വര്‍ പന്ത് കനാല്‍ ആണ് തകര്‍ന്നത്. ബുധനാഴ്ച രാവിലെ ട്രയല്‍ റണ്നടക്കുന്നതിനിടെയായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് നാടു മുഴുവന്‍ വെള്ളത്തിലായ അവസ്ഥയിലാണ്. 389.31 കോടി ചെലവിട്ട പദ്ധതിയാണിത്.
മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യാഴാഴ്ച കനാലിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനിരിക്കുകയായിരുന്നു. ഗംഗയില്‍ നിന്ന് വെള്ളം ശക്തിയായി കനാല്‍ വഴി ഒഴുക്കിയപ്പോള്‍ കനാലിന്റെ ഭിത്തി തകരുകയായിരുന്നു. വെള്ളം ഖലഗോണിലും എന്‍.ടി.പി.സി ടൗണ്‍ഷിപ്പിലൂടെയും കുത്തിയൊഴുകി. സിവില്‍ ജഡ്ജിന്റെയും സബ് ജഡ്ജിന്റെയും വീടുകള്‍ വരെ വെള്ളത്തിലായി. അണക്കെട്ടിന്റെ ഉദ്ഘാടനം രാഷ്ട്രീയനേട്ടമാക്കി മാറ്റാനുളള ശ്രമത്തിലായിരുന്നു ബീഹാര്‍ സര്‍ക്കാര്‍.
ബീഹാറിലും ജാര്‍ഖണ്ഡിനും ഗുണം ചെയ്യുന്ന രീതിയില്‍ വിഭാവനം ചെയ്ത പദ്ധതിയായിരുന്നു ഗഡേശ്വര്‍ പന്ത് കനാല്‍ പദ്ധതി. ബിഹാറും ജാര്‍ഖണ്ഡും സംയുക്തമായിട്ടാണ് അണകെട്ടി ജലസേചനത്തിനുള്ള പദ്ധതി നടപ്പാക്കിയത്.
1977 ല്‍ ആസൂത്രണ കമ്മീഷന് തത്വത്തില്‍ അംഗീകരിച്ച പദ്ധതിക്ക് അന്ന് ചിലവ് പ്രതീക്ഷിച്ചത് 13.88 കോടി. എന്നാല്‍ സാങ്കേതിക അനുമതി ലഭിച്ചത് 2008 ലാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."