HOME
DETAILS

മ്യാന്‍മര്‍ നിഷ്ഠൂരതയ്ക്ക് സ്തുതി പാടാനുള്ളതല്ല ഇന്ത്യ

  
backup
September 21 2017 | 01:09 AM

%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a0%e0%b5%82%e0%b4%b0%e0%b4%a4%e0%b4%af%e0%b5%8d%e0%b4%95

റോഹിംഗ്യന്‍ വംശഹത്യയെക്കുറിച്ച് ദീര്‍ഘനാളത്തെ മൗനം വെടിഞ്ഞ് മ്യാന്‍മര്‍ ഭരണാധികാരി ആങ് സാന്‍ സൂകി കഴിഞ്ഞദിവസം നടത്തിയ പ്രസംഗം, ലോകരാഷ്ട്രങ്ങള്‍ അതീവ ആശങ്കയോടെ വിലയിരുത്തുന്ന ഗുരുതര പ്രശ്‌നത്തെ അത്യന്തം ലാഘവത്തോടെയാണ് ആ രാജ്യം സമീപിക്കുന്നത് എന്നതിന്റെ വിളംബരമായി. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ സൈന്യവും ബുദ്ധതീവ്രവാദികളും നടത്തുന്നത് കൊടിയ വംശീയ ഉന്മൂലനമാണെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ വാദം പാടെ തള്ളിയ സൂകി അവിടെ ഇപ്പോഴും മുസ്‌ലിംകള്‍ ജീവിക്കുന്നുവെന്നും രാജ്യം നേരിടുന്ന ഒട്ടേറെ പ്രശ്‌നങ്ങളില്‍ ഒന്നുമാത്രമാണിതെന്നുമുള്ള വിചിത്രവാദമാണ് നിരത്തുന്നത്. റാഖൈനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന ഐക്യരാഷ്ട്രസഭയുടെയും മറ്റും ആവശ്യം തള്ളിയ അവര്‍ ഇക്കാര്യത്തില്‍ ലോകരാഷ്ട്രങ്ങളുടെ വിചാരണ ഭയക്കുന്നില്ലെന്നും ധാര്‍ഷ്ഠ്യത്തോടെ വ്യക്തമാക്കുകയുണ്ടായി.
പ്രാദേശികമായി ചില പ്രശ്‌നങ്ങളുടെ പേരില്‍ രാജ്യം വിട്ടവരെ രേഖകള്‍ പരിശോധിച്ച് തിരിച്ചുകൊണ്ടുവരുമെന്ന് ഉറപ്പുനല്‍കി ഉദാരമനസ്‌കയാവാനും പ്രസംഗത്തില്‍ സൂകി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ഉടുതുണിക്ക് മറുതുണിയില്ലാതെ പ്രാണനുംകൊണ്ട് പലായനം ചെയ്തവരുടെ കൈയില്‍ എന്തു രേഖ എന്നു ചിന്തിച്ചാല്‍ മതി, സൂകിയുടെ വാക്കിലെ വ്യര്‍ഥത ബോധ്യപ്പെടാന്‍. രാജ്യത്ത് സ്വതന്ത്രമായ പരിശോധനയ്ക്ക് അനുമതി നല്‍കണമെന്ന ഐക്യരാഷ്ട്രസഭയുടെ ആവശ്യവും മ്യാന്‍മര്‍ ഭരണാധികാരി നിരാകരിച്ചിരിക്കയാണ്.
ഇരകളെ ആക്ഷേപിക്കുന്നതും അസത്യവും അര്‍ധസത്യവും നിറഞ്ഞാണ് സൂകിയുടെ പ്രസംഗമെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഏഷ്യാ-പസഫിക് റീജ്യണല്‍ ഡയറക്ടര്‍ ജെയിംസ് ഗോമറിന്റെ വിലയിരുത്തല്‍ അക്ഷരാര്‍ഥത്തില്‍ ശരിയാണ്. റാഖൈനില്‍ തുടരുന്ന വംശഹത്യയെ വെള്ളപൂശാനുള്ള വ്യഗ്രതയായിരുന്നു മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലറുടെ പ്രസംഗത്തില്‍ നിഴലിച്ചത്. സൂകിയുടെ പ്രസംഗത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് എത്രയും വേഗം പട്ടാളത്തെ റാഖൈനില്‍നിന്ന് പിന്‍വലിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, മ്യാന്‍മറിന്റെ ചെയ്തികളെ പൂര്‍ണമായി പിന്തുണക്കുന്നതായിരുന്നു ഇന്ത്യയുടെ നിലപാട്. സൂകിയുടെ പ്രസംഗം സ്വാഗതം ചെയ്യുന്നതായി മ്യാന്‍മറിലെ ഇന്ത്യന്‍ സ്ഥാനപതി വിക്രം മിസ്രിയും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രാജീവ് ചന്ദറും വ്യക്തമാക്കി.
ലോകത്തെ ഏറ്റവും ഭീകരമായ വംശഹത്യയെന്ന ഐക്യരാഷ്ട്രസഭയും ആംനസ്റ്റിയും വിശേഷിപ്പിച്ച റോഹിംഗ്യന്‍ കൂട്ടക്കൊലക്ക് ഉത്തരവാദിയായ മ്യാന്‍മര്‍ ഭരണകൂടത്തെ പിന്തുണക്കുന്ന ഇന്ത്യയുടെ നിലപാട് അപ്രതീക്ഷിതമല്ല. ഈയിടെ മ്യാന്‍മര്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി മോദി അക്കാര്യം വ്യക്തമാക്കിയതാണ്. കേവലം ആഭ്യന്തരപ്രശ്‌നം എന്നാണ് ലക്ഷങ്ങളുടെ പലായനത്തിനും പതിനായിരങ്ങളുടെ കൂട്ടക്കൊലയ്ക്കും ഇടയാക്കിയ വംശഹത്യയെ മോദി വിശേഷിപ്പിച്ചത്. അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ റോഹിംഗ്യകളോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന മനുഷ്യത്വ വിരുദ്ധ നിലപാടും ഇതിന്റെ തുടര്‍ച്ചയാണ്. പ്രാണനുംകൊണ്ട് ഓടിയെത്തിയ സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടങ്ങിയ പട്ടിണിപ്പാവങ്ങള്‍ ഭീകരവാദികളും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്നും ഇവരെ നാടുകടത്തുന്നതില്‍ ഇടപെടരുതെന്നുമാണല്ലോ മോദി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. അഭയം തേടിയെത്തുന്ന അശരണര്‍ക്ക് മുമ്പില്‍ വാതില്‍ തുറന്നുവച്ച പാരമ്പര്യമാണ് മഹത്തായ ഈ രാജ്യത്തിനുണ്ടായിരുന്നത്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിന്റെ പേരില്‍ ഇന്ത്യക്കെതിരേ കര്‍ക്കശ നിലപാട് സ്വീകരിച്ചപ്പോഴൊന്നും ചങ്കുറപ്പുള്ള ഭരണാധികാരികള്‍ കുലുങ്ങിയിരുന്നില്ല. ഇപ്പോഴിതാ 56 ഇഞ്ച് നെഞ്ചളവുള്ള ഭരണാധികാരി ആലംബഹീനരെ ആട്ടിപ്പായിച്ച് ഊറ്റം കൊള്ളാന്‍ ശ്രമിക്കുന്നു.
എന്നാല്‍, നോട്ട് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തപോലെ എളുപ്പമല്ല ഇതെന്ന് അല്‍പ്പം സമചിത്തതയോടെ ആലോചിച്ചാല്‍ മനസ്സിലാവും. 1951-ലെ അന്താരാഷ്ട്ര അഭയാര്‍ഥി ഉടമ്പടിയിലോ 1967ലെ പ്രോട്ടോകോളിലോ ഇന്ത്യ ഒപ്പുവച്ചിട്ടില്ലെന്ന സാങ്കേതിക വാദം ഉയര്‍ത്തി അഭയാര്‍ഥികളെ തിരിച്ചയക്കാമെന്ന് കരുതുന്നത് ശുദ്ധ ഭോഷ്‌കാണ്. അഭയാര്‍ഥികളുടെ സംരക്ഷണം ഉറപ്പാക്കുന്ന പ്രത്യേക നിയമങ്ങളൊന്നും രാജ്യത്തില്ല എന്നത് ശരിതന്നെ. പക്ഷേ, ഭരണഘടനയുടെ 21-ാം അനുഛേദം സ്വന്തം പൗരന്മാര്‍ക്ക് മാത്രമല്ല രാജ്യത്ത് വസിക്കുന്ന വിദേശികള്‍ക്കും ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്നുണ്ട്. നൂറ്റാണ്ടുകളായി പിന്തുടര്‍ന്നുവരുന്ന അലിഖിതമായ നിയമങ്ങളും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ഇതിനെല്ലാമുപരി രാജ്യങ്ങള്‍ക്ക് പെരുമാറ്റച്ചട്ടമായുണ്ട്. അത് ലംഘിക്കാന്‍ യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിന് ശ്രമിക്കുന്ന ഇന്ത്യക്ക് അത്ര എളുപ്പം കഴിയില്ല. അന്താരാഷ്ട്രതലത്തില്‍ നൂറ്റാണ്ടുകളായി പിന്തുടര്‍ന്നുവരുന്ന പരമ്പരാഗത നിയമം (International customary law) ബാധകമല്ലാതിരിക്കാന്‍ ഇന്ത്യ ഒരു വെള്ളരിക്കാപട്ടണമല്ലെന്നും ബന്ധപ്പെട്ടവര്‍ ഓര്‍ക്കുന്നത് നന്ന്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago