വിനായകിന്റെ മരണം: മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി
കൊച്ചി: ദലിത് യുവാവ് വിനായക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ പൊലിസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി.
ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്ക്കെതിരേയുള്ളതെന്ന് വിലയിരുത്തിയാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
ഒന്നാം പ്രതി ചാവക്കാട് സ്വദേശി കെ സാജന്, രണ്ടാം പ്രതി തൃശൂര്‍ പൂങ്കുന്നം സ്വദേശി ശ്രീജിത്ത് എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
കഴിഞ്ഞ ജൂലായ് 17 നാണ് വിനായകനെയും സുഹൃത്തിനെയും പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീടു വിട്ടയച്ചെങ്കിലും വിനായകന് ആത്മഹത്യ ചെയ്തു. പൊലിസ് മര്‍ദനത്തെത്തുടര്‍ന്നുള്ള മനോവിഷമം മൂലമാണ് ആത്മഹത്യയെന്ന് ചൂണ്ടിക്കാട്ടി പിതാവ് പരാതി നല്കി.
തുടര്‍ന്നാണ് പൊലിസുകാരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്.
അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തങ്ങള്‍ വിനായകനെ മര്‍ദിച്ചില്ലെന്നും ആത്മഹത്യയ്ക്കു കാരണക്കാരല്ലെന്നും വ്യക്തമാക്കിയാണ് ഇരുവരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."