HOME
DETAILS

ആര്‍.ടി ഓഫിസുകളില്‍ കണ്ണ് ഡോക്ടര്‍മാരെ നിയമിക്കാനുള്ള ഉത്തരവുകള്‍ അട്ടിമറിച്ചു

  
backup
September 21 2017 | 02:09 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3

തൊടുപുഴ: പുതിയ ഡ്രൈവിങ് ലൈസന്‍സിനും ലൈസന്‍സ് പുതുക്കുന്നതിനുമുള്ള അപേക്ഷകര്‍ക്ക് നേത്ര സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ആര്‍.ടി ഓഫിസുകളില്‍ കണ്ണ് ഡോക്ടര്‍മാരെ നിയമിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ അട്ടിമറിച്ചു. വ്യാജ നേത്ര സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നത് ഒഴിവാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇറക്കിയ രണ്ട് ഉത്തരവുകളാണ് ഉദ്യോഗസ്ഥ - വ്യാജ സര്‍ട്ടിഫിക്കറ്റ് ലോബി അട്ടിമറിച്ചത്.
ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്ന ആര്‍. ശ്രീലേഖയാണ് 2015 മെയ് 27 ന് ആദ്യ ഉത്തരവിറക്കിയത്. ആര്‍.ടി. ഓഫിസുകളും സബ് ആര്‍.ടി ഓഫിസുകളും കേന്ദ്രീകരിച്ച് നേത്രപരിശോധകരെ നിയമിക്കണമെന്നായിരുന്നു ഉത്തരവ്. അതത് ഓഫിസ് തലവന്മാര്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് തങ്ങളുടെ മേഖലയിലുള്ള നേത്ര വിദഗ്ധരുടെ പട്ടിക തയാറാക്കണം.
സമ്മതം അറിയിച്ചിട്ടുള്ള ഡോക്ടര്‍മാരുടെ പാനല്‍ തയാറാക്കി അവരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയമിക്കണം. നേത്ര പരിശോധകന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കേണ്ടതിന്റെ ഉത്തരവാദിത്വം അതത് ഓഫിസ് തലവന്‍മാരില്‍ നിക്ഷിപ്തമാണെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ നേത്ര പരിശോധകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുപോലും ഉദ്യോഗസ്ഥര്‍ തയാറാകാത്ത സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ ജോലി ഏറ്റെടുക്കാന്‍ വിമുഖത കാട്ടുകയായിരുന്നു. ഇതുതന്നെയാണ് ലോബി ലക്ഷ്യമിട്ടതും.
അലോപ്പതി ഡോക്ടര്‍മാരെ ലഭിക്കാതെ വന്നപ്പോള്‍ ആയുര്‍വേദ ഡോക്ടര്‍മാരേക്കൂടി പരിഗണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഇതനുസരിച്ച് ആയുര്‍വേദ ഡോക്ടര്‍മാര്‍ നല്‍കുന്ന നേത്ര പരിശോധനാ സര്‍ട്ടിഫിക്കറ്റും പുതിയ ഡ്രൈവിങ് ലൈസന്‍സിനും ലൈസന്‍സ് പുതുക്കുന്നതിനുമുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിച്ചാല്‍ അംഗീകരിക്കാവുന്നതാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്ന ടോമിന്‍ ജെ. തച്ചങ്കരി 2016 ഓഗസ്റ്റ് അഞ്ചിന് ഉത്തരവ് പുറപ്പെടുവിച്ചു.
കണ്ണുപരിശോധനയ്ക്കുള്ള ആധുനിക സൗകര്യങ്ങളായ ഒപ്താല്‍മോസ്‌കോപ്പ്, ഓട്ടോ റിഫ്രാക്‌റ്റോമീറ്റര്‍, സ്‌നെല്ലെന്‍സ് ചാര്‍ട്ട്, ഫീല്‍ഡ് വിഷന്‍ കോണ്‍ഫ്രണേഷന്‍ എന്നീ സൗകര്യങ്ങളുള്ള ബിരുദാനന്തര ബിരുദമുള്ള ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റിനാണ് അംഗീകാരമുള്ളത്. തങ്ങളെക്കൂടി പരിഗണിക്കണമെന്ന് കാണിച്ച് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനം കൂടി മുഖവിലയ്‌ക്കെടുത്താണ് പുതിയ ഉത്തരവിറക്കിയത്. എന്നാല്‍ ഉദ്യോഗസ്ഥ - വ്യാജ സര്‍ട്ടിഫിക്കറ്റ് ലോബി വീണ്ടും കളിച്ച് ഈ ഉത്തരവും അട്ടിമറിക്കുകയായിരുന്നു.
നിലവില്‍ ലൈസന്‍സ് അപേക്ഷകര്‍ക്ക് വ്യാജ നേത്ര സര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്‍കുന്ന വന്‍ ലോബി തന്നെ ആര്‍.ടി ഓഫിസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഓട്ടോ കണ്‍സള്‍ട്ടന്റുമാരുടെ നേതൃത്വത്തിലാണ് ഇവരുടെ പ്രവര്‍ത്തനം.
ഡോക്ടറെ നേരില്‍ കാണാതെയാണ് ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കുന്നത്. പല ഓട്ടോകണ്‍സള്‍ട്ടന്റുമാരും ഡോക്ടറുടെ വ്യാജ ലെറ്റര്‍പാഡും സീലും കൈവശം വച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  24 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago