HOME
DETAILS

വിദേശത്ത് ഇന്ത്യയില്‍ നിന്നുള്ള വനിതാ ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷ അപകടത്തില്‍: ബാങ്ക് ഗ്യാരണ്ടി വേണമെന്ന നിബന്ധന കേന്ദ്രം ഒഴിവാക്കുന്നു

  
backup
September 21 2017 | 02:09 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഗാര്‍ഹിക ജോലികള്‍ക്കായി പോകുന്ന ഇന്ത്യക്കാരായ വനിതകളുടെ സുരക്ഷ ഇനിമുതല്‍ കൂടുതല്‍ അപകടത്തിലാകും. എമിഗ്രേഷന്‍ ആവശ്യമുള്ള ഗള്‍ഫ് മേഖലയിലെ 18 രാജ്യങ്ങളിലേക്ക് പോകുന്ന വനിതാ ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണത്തിന് സ്‌പോണ്‍സര്‍മാര്‍ കെട്ടിവയ്‌ക്കേണ്ട തുക ഇനിമുതല്‍ ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയതോടെയാണ് അരക്ഷിതാവസ്ഥ കൂടുതല്‍ ശക്തമായിരിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനത്തെ തുടര്‍ന്ന് ആദ്യം കുവൈത്തിലും കഴിഞ്ഞയാഴ്ച ഒമാനിലും ഇത് പ്രാബല്യത്തിലായിക്കഴിഞ്ഞു. തീരുമാനം വന്നതോടെ കുവൈത്തില്‍ ഇന്ത്യന്‍ വനിതാ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഭരണകൂടം നീക്കിയിട്ടുണ്ട്.
എമിഗ്രേഷന്‍ ആവശ്യമുള്ള 18 രാജ്യങ്ങളില്‍ ഗാര്‍ഹിക ജോലിക്കു പോകുന്ന സ്ത്രീക്ക് സ്‌പോണ്‍സര്‍ ഒന്നര ലക്ഷത്തോളം രൂപയുടെ ബാങ്ക് ഗ്യാരണ്ടി അവിടത്തെ ഇന്ത്യന്‍ എംബസിയില്‍ അടയ്ക്കണമായിരുന്നു.
തൊഴില്‍ സ്ഥലത്തെ അപകടം, ശമ്പളം മുടങ്ങല്‍ എന്നിങ്ങനെയുളള പ്രശ്‌നങ്ങളുണ്ടായാല്‍ തൊഴിലാളിക്ക് നല്‍കുന്നതിനുള്ള നഷ്ടപരിഹാര തുകയായാണ് ഇത് കണക്കാക്കിയിരുന്നത്. പുതിയ തീരുമാനത്തോടെ ഈ സുരക്ഷിതത്വം വനിതാ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇല്ലാതാവുകയാണ്. ശക്തമായ നിയമങ്ങള്‍ ഉള്ളപ്പോള്‍തന്നെ ഈ മേഖലയില്‍ നടക്കുന്ന ചൂഷണവും പീഡനവും പുതിയ തീരുമാനത്തോടെ വര്‍ധിക്കുമെന്ന് ഈ മേഖലയെ കുറിച്ച് പഠനം നടത്തുന്ന ഏജന്‍സിയായ ഇക്വിഡമിന്റെ സീനിയര്‍ ഇന്‍വെസ്റ്റിഗേറ്റര്‍ റജിമോന്‍ കുട്ടപ്പന്‍ പറഞ്ഞു.
ഈ മാസം ഒന്നിനാണ് ഈ തീരുമാനം കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലറായി ഇറക്കിയത്. ഓരോ രാജ്യങ്ങളിലായി ഇത് നടപ്പിലാക്കി വരികയാണ്. നിരവധി ഘടകങ്ങളാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത്. ഇന്ത്യയില്‍നിന്നുള്ള വനിതാ വീട്ടുജോലിക്കാരുടെ എണ്ണം വന്‍തോതില്‍ കുറയുകയും പകരം ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അവസരം കൂടുന്നതായും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. മാത്രമല്ല രാജ്യത്തേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തില്‍ ഉണ്ടായ കുറവും മനുഷ്യക്കടത്തും പുതിയ തീരുമാനമെടുക്കുന്നതിന് കേന്ദ്രത്തെ പ്രേരിപ്പിച്ചിട്ടുണ്ട്.
ഇന്ത്യക്കാരായ വനിതാ ഗാര്‍ഹിക തൊഴിലാളികളുടെമേലുള്ള സാമ്പത്തിക, മാനസിക, ശാരീരിക പീഡനങ്ങളെ തുടര്‍ന്നാണ് ബാങ്ക് ഗ്യാരണ്ടിയെന്ന കര്‍ശന വ്യവസ്ഥ കേന്ദ്രം കൊണ്ടുവന്നത്. എന്നാല്‍ പ്രവാസികള്‍ 2015ല്‍ രാജ്യത്തേക്കയച്ച തുക 68.9 ബില്യണ്‍ ഡോളര്‍ ആയിരുന്നത് 2016ല്‍ 62.7 ബില്യണ്‍ ആയി കുറഞ്ഞു.
അടിസ്ഥാന തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്ന പ്രവാസി തൊഴിലാളികളില്‍ നിന്നാണ് രാജ്യത്തേക്ക് കൂടുതല്‍ പണം വരുന്നതെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago