ഹൈദരാബാദില്‍ വിവാഹ തട്ടിപ്പുകാരായ 17 പേര് പിടിയില്‍
ഹൈദരാബാദ്: തെലങ്കാനയില്‍ വിവാഹ തട്ടിപ്പുകാരായ 17 അംഗ സംഘത്തെ പൊലിസ് അറസ്റ്റ് ചെയ്തു. വിവാഹം ചെയ്ത് പെണ്‍കുട്ടികളെ വിദേശത്തേക്ക് കടത്തുന്ന സംഘമാണ് ഇവരെന്ന് പൊലിസ് അറിയിച്ചു.
സഊദി, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായവരില്‍ ചിലര്‍. ലോഡ്ജ് ഉടമകള്‍, കുട്ടികളെ എത്തിച്ചു നല്കുന്ന ഇടനിലക്കാര്‍ എന്നിവരാണ് പിടിയിലായത്.
വിദേശത്തുനിന്ന് എത്തിയവര്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ടു മുസ്ലിം പെണ്‍കുട്ടികളെ വിവാഹം കഴിച്ചിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച ഒമാന്‍ സ്വദേശിക്കായി വിവാഹസര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ വേണ്ട സഹായം നല്കി എന്ന് തെളിഞ്ഞതിനാല്‍ മുംബൈ സ്വദേശിയായ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പ് വ്യക്തമായത്. ഹൈദരാബാദ് പോലെയുള്ള ഇടങ്ങളില്‍ പണം വാങ്ങി പെണ്‍കുട്ടികളെ വിദേശികള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിവാഹം കഴിച്ചു നല്‍കുന്നത് സര്‍വസാധാരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."