മൂന്ന് വര്‍ഷംകൊണ്ട് ദാവൂദിന്റെ സഹോദരന്‍ തട്ടിയത് 100 കോടി രൂപ
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്‌റാഹീമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കര്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ പലരില്‍ നിന്നായി ഭീഷണിയിലൂടെ തട്ടിയെടുത്തത് 100 കോടി രൂപ. കഴിഞ്ഞ തിങ്കളാഴ്ചയാണ് കസ്‌കര്‍ അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം മറ്റുരണ്ടുപേരെ കൂടി പൊലിസ് പടികൂടിയിരുന്നു. വന്‍കിട കെട്ടിട ഉടമകള്‍, റിയല്‍ എസ്റ്റേറ്റ് വ്യവസായികള്‍, ആഭരണ നിര്‍മാതാക്കള്‍ എന്നിവരില്‍ നിന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം തട്ടിയെടുത്തിരുന്നത്. റിയല്‍ എസ്റ്റേറ്റ് ഏജന്റ് മുംതസ് ഷെയ്ഖ്, ഇസ്‌റാര്‍ അലി ജാമില്‍ സഈദ് എന്നിവരാണ് കസ്‌കര്‍ക്കൊപ്പം അറസ്റ്റിലായ രണ്ടുപേര്‍.
അതേസമയം ഇവരുടെ അറസ്റ്റിനു പിന്നാലെ ചില രാഷ്ട്രീയ നേതാക്കളേയും പൊലിസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സംഘത്തിന് പിന്തുണ നല്‍കുന്നത് രാഷ്ട്രീയനേതാക്കളാണെന്ന് കണ്ട സാഹചര്യത്തിലാണ് ഇത്. എന്‍.സി.പിയുടെ രണ്ട് പ്രാദേശിക നേതാക്കളാണ് നിരീക്ഷണത്തിലുള്ളത്. കസ്‌കറുടെയും സംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഇടനിലക്കാരായി പ്രവര്‍ത്തിച്ചുവെന്നതാണ് രാഷ്ട്രീയ നേതാക്കളെ നിരീക്ഷിക്കാന്‍ കാരണം.
കസ്‌കറുമായുള്ള ഇടപാടുകളില്‍ ദാവൂദ് ഇബ്‌റാഹിമിന് പങ്കുണ്ടോ എന്നതുസംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്ന് താനെ പൊലിസ് കമ്മിഷണര്‍ പരംഭീര്‍ സിങ് അറിയിച്ചു. അനധികൃതമായി ദാവൂദിന് സംഘം പണം എത്തിക്കുന്നതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."