HOME
DETAILS

മിടുക്ക് കാട്ടാന്‍ ഇറാന്‍

  
backup
September 21 2017 | 02:09 AM

%e0%b4%ae%e0%b4%bf%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d

ഇറാന് കൗമാര വിശ്വമേളയുടെ ആദ്യ എട്ട് പതിപ്പുകളിലും യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. 2001ല്‍ ആയിരുന്നു അണ്ടര്‍ 17 ലോകകപ്പിലേക്കുള്ള ഇറാന്റെ ആദ്യ വരവ്. കന്നി പോരില്‍ സമ്പൂര്‍ണ പരാജിതരായി മടക്കം. 2009ല്‍ പ്രീ ക്വാര്‍ട്ടറില്‍ വീണു. 2013ലും പ്രീ ക്വാര്‍ട്ടറിന് അപ്പുറം കടക്കാനായില്ല.
നാലാം തവണയാണ് ലോകകപ്പ് യോഗ്യത നേടുന്നത്. ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) അണ്ടര്‍ 16 ക്വാര്‍ട്ടറില്‍ വിയറ്റ്‌നാമിനെ അഞ്ച് ഗോളിന് വീഴ്ത്തി സെമി ഫൈനലില്‍ എത്തിയാണ് അണ്ടര്‍ 17 ലോകകപ്പ് യോഗ്യത നേടിയത്.
ഫൈനലില്‍ ചിരവൈരികളായ ഇറാഖിന് മുന്നില്‍ ഷൂട്ടൗട്ടില്‍ വീണു. ഗ്രൂപ്പ് സിയില്‍ ജര്‍മനിയും ഗിനിയയും കോസ്റ്ററിക്കയുമാണ് എതിരാളികള്‍.

പ്രതീക്ഷയായി നാല്‍വര്‍ സംഘം


ഏഷ്യന്‍ മത്സരം നടന്ന വേദിയില്‍ തന്നെയാണ് ലോകകപ്പിന് പന്തു തട്ടുന്നതെന്നത് കൂടുതല്‍ കരുത്താകുമെന്ന വിശ്വാസത്തിലാണ് ഇറാന്‍. മികച്ച ഒരുപിടി താരങ്ങളാണ് കരുത്ത്. ഗോളടിക്കാനും തടുക്കാനും മിടുക്കരായ താരനിര. അലി റീസ അസദാബാദി, അല്ലായാര്‍ സയ്യദ്, മുഹമ്മദ് ശരീഫി, മുഹമ്മദ് ഖാദിരി എന്നിവരാണ് ടീമിലെ മിന്നും താരങ്ങള്‍ അണ്ടര്‍ 16 ഏഷ്യന്‍ പോരില്‍ ഇറാനെ കലാശപ്പോര് വരെ എത്തിച്ചത് ഈ നാല്‍വര്‍ സംഘത്തിന്റെ മിടുക്കായിരുന്നു.

മൂന്ന് പതിറ്റാണ്ടിന്റെ കരുത്തുള്ള അബ്ബാസ്


മൂന്ന് പതിറ്റാണ്ടിലേറെ പരിശീലന പാരമ്പര്യമുള്ള അബ്ബാസ് ചമാന്യനാണ് മുഖ്യപരിശീലകന്‍. നിരവധി ക്ലബുകളുടെ പരിശീലകനായ അബ്ബാസ് യൂത്ത് ടീമിന്റെ കോച്ചായിരുന്നു. 2004 ല്‍ എ.എഫ്.സി അണ്ടര്‍ 17 ടീമിനെ നാലാം സ്ഥാനത്ത് എത്തിച്ചു.
2016ല്‍ രണ്ടാം സ്ഥാനക്കാരുമാക്കി. നൊജവാനന്‍ എന്ന വിളിപ്പേരുള്ള ഇറാനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അബ്ബാസ്.

കപ്പ് മോഹിച്ച് ലാ സെലെ

ലാ സെലെ എന്ന വിളിപ്പേരുള്ള കോസ്റ്ററിക്ക അണ്ടര്‍ 17 ലോകകപ്പില്‍ പന്തുതട്ടാന്‍ എത്തുന്നത് ഇത് പത്താം തവണ. 1985ലെ ആദ്യ ലോകകപ്പിന് കോസ്റ്ററിക്ക യോഗ്യത നേടി. പ്രാഥമിക റൗണ്ടില്‍ മടക്കം. 1995, 97 ലോകകപ്പുകളില്‍ കളിച്ചു. 2001 മുതല്‍ 2007 വരെ നടന്ന നാല് ലോകകപ്പുകളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചു. ഇതാണ് ലോകകപ്പിലെ വലിയ നേട്ടവും. 2009 ല്‍ പ്രാഥമിക ഘട്ടത്തില്‍ മടങ്ങിയ കോസ്റ്ററിക്ക കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരുന്നു.

കോണ്‍കാക്കാഫിലെ മുന്നേറ്റം കരുത്ത്

കോണ്‍കാക്കാഫില്‍ കാഴ്ചവെച്ച മികച്ച പ്രകടനം കരുത്താക്കിയാണ് ഇന്ത്യയിലേക്ക് വരുന്നത്. ആദ്യ റൗണ്ടിലെ നാല് മത്സരങ്ങളും ജയിച്ചായിരുന്നു കോണ്‍കാക്കാഫിന് യോഗ്യത നേടിയത്.
കോണ്‍കാക്കാഫിന്റെ സെമി ഫൈനല്‍ ഉറപ്പിച്ച് ലോകകപ്പ് യോഗ്യതയും നേടി. സെമിയില്‍ മെക്‌സിക്കയോട് കനത്ത തോല്‍വി നേരിട്ട കോസ്റ്ററിക്കക്ക് ലൂസേഴ്‌സ് ഫൈനലില്‍ പാനമയെ വീഴ്ത്തി മൂന്നാം സ്ഥാനക്കാരായി. ആന്ദ്രേസ് ഗോമസ്, ജസ്റ്റിന്‍ മൊണ്ടേറോ എന്നിവരാണ് കോസ്റ്ററിക്കയുടെ ശ്രദ്ധേയ താരങ്ങള്‍.

തന്ത്രങ്ങളൊരുക്കി കമാച്ചോ


2016 ലാണ് മുഖ്യപരിശീലകനായി ബ്രിയാന്‍സേ കമാച്ചോ ടീമിനൊപ്പം എത്തിയത്. കോസ്റ്റാറിക്കയിലെ വിവിധ ക്ലബുകളുടെ പരിശീലകനും സഹ പരിശീലകനായും പ്രവര്‍ത്തിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago