ഫിഫ അണ്ടര്‍ 17 ലോകകപ്പ്: കൊച്ചി ഇഴഞ്ഞു തന്നെ
കൊച്ചി: കൗമാര വിശ്വമേളയിലെ ജേതാക്കള്‍ക്ക് സമ്മാനിക്കാനുള്ള ട്രോഫി കൊച്ചിയിലേക്ക് എത്തുമ്പോഴും പ്രധാന സ്റ്റേഡിയത്തിന്റെയും പരിശീലന മൈതാനങ്ങളുടെയും നവീകരണം പൂര്‍ത്തിയായില്ല. അണ്ടര്‍ 17 ലോകകപ്പിനായി കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയവും മഹാരാജാസ് കോളജ് ഗ്രൗണ്ട്, പനമ്പള്ളി നഗര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ട്, ഫോര്‍ട്ട് കൊച്ചി ഗ്രൗണ്ട്, വെളി പരേഡ് ഗ്രൗണ്ട് എന്നിവ ഇന്നാണ് ഫിഫക്ക് കൈമാറാന്‍ നിശ്ചയിച്ചിരുന്നത്. പിന്നീട് 21 ലേക്ക് കൈമാറ്റ തിയതി മാറി.
വേദികള്‍ എപ്പോള്‍ കൈമാറുമെന്നത് സംബന്ധിച്ച് നിശ്ചയമില്ല. നവീകരണവും സൗന്ദര്യവത്കരണവും ഉള്‍പ്പടെ ഇഴയുന്ന അവസ്ഥ. മഴയെയും കടയുടമകള്‍ കോടതിയെ സമീപിച്ചതിനെയുമാണ് അധികൃതര്‍ വൈകലിന് കാരമാണി പഴിക്കുന്നത്. ആദ്യം, കഴിഞ്ഞ 18ന് സ്റ്റേഡിയങ്ങള്‍ ഫിഫക്ക് കൈമാറുമെന്നായിരുന്നു പ്രഖ്യാപനം. ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന മറ്റ് വേദികളായ മുംബൈ, ഡല്‍ഹി, ഗോവ, ഗുവാഹത്തി, കൊല്‍ക്കത്തയും പൂര്‍ണ സജ്ജമായിട്ടും കൊച്ചി പഴയപടി തന്നെ. എന്നാല്‍, താരങ്ങളുടെ ഡ്രസിങ് റൂമും മൂന്ന് പരിശീലന മൈതാനങ്ങളിലെ ഫഌഡ്‌ലിറ്റും ഫിഫയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പൂര്‍ണമായും സ്ഥാപിച്ചു കഴിഞ്ഞെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം
പന്തുതട്ടാനുള്ള പുല്‍ത്തകിടി റെഡി. തീ നിയന്ത്രണ സംവിധാനങ്ങളും വൈദ്യുതീകരണവും പൂര്‍ത്തിയായി. സി.സി ടി.വി കാമറകള്‍ സ്ഥാപിച്ചു. ഗാലറിയിലെ പൊട്ടിപ്പൊളിഞ്ഞ കസേര മാറ്റുന്നത് തുടരുന്നു. ഡ്രെയിനേജ് സംവിധാനം പലയിടത്തും തകര്‍ന്നു തന്നെ. പെയിന്റിങ് നടത്തിയിട്ടില്ല. സൗന്ദര്യവത്കരണം ഇഴയുന്നു. ദിശാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല. വാഹന പാര്‍ക്കിങ് സംവിധാനവും തഥൈവ.
മഹാരാജാസ് കോളജ് ഗ്രൗണ്ട്
പുല്‍ത്തകിടി പൂര്‍ത്തിയായി. ഗാലറികളില്‍ ചായം പൂശി. ഗ്രൗണ്ടിലേക്കുള്ള നിരത്തില്‍ ടൈല്‍സ് പാകി. ഫഌഡ്‌ലിറ്റും റെഡി. പ്രവേശന കവാടങ്ങളുടെ നിര്‍മാണം നടക്കുന്നതേയുള്ളു. സൗന്ദര്യവത്കരണം എവിടെയും എത്തിയിട്ടില്ല.
ഫോര്‍ട്ട് കൊച്ചി ഗ്രൗണ്ട്
പുല്‍ത്തകിടി സംരക്ഷണ വേലി കെട്ടി സംരക്ഷിച്ചു. ശക്തമായ മഴ മൈതാനത്തിന് ചുറ്റും ചെളിക്കുണ്ടാക്കി മാറ്റി. പ്രവേശന കാവടവും പാതയും ടൈല്‍സ് ഇടുന്ന പണികള്‍ പുരോഗമിക്കുകയാണ്. ഫഌഡ്‌ലിറ്റ് സ്ഥാപിക്കല്‍ പുരോഗമിക്കുന്നു.
വെളി പരേഡ് ഗ്രൗണ്ട്
മൈതാനത്ത് പുല്‍ത്തകിടി പൂര്‍ത്തിയായി. പ്രവേശന കവാട നിര്‍മാണം, ഫഌഡ്‌ലിറ്റ് സ്ഥാപിക്കുന്നത് എന്നിവ പുരോഗമിക്കുന്നു. പ്രവേശന പാതയില്‍ ടൈല്‍സ് പാകുന്നതേയുള്ളു.
കനത്ത മഴയില്‍ വെള്ളം കയറി മൈതാനത്തിന് ചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മണ്ണിട്ട് ഉയര്‍ത്താനുള്ള ശ്രമത്തിലാണ്.
പനമ്പള്ളി നഗര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ട്
ഇവിടെ മാത്രമാണ് പരിശീലന മൈതാനവും സൗകര്യങ്ങളും ഏറെ കുറെ പൂര്‍ത്തിയായത്. ഫഌഡ്‌ലിറ്റ് സംവിധാനം ഒരുങ്ങുന്നതേയുള്ളു. മൈതാനത്തിലേക്കുള്ള വഴി ടൈല്‍സ് പാകുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."