HOME
DETAILS
MAL
മരിയ കൊടുങ്കാറ്റ് പ്യൂട്ടോറിക്കയിലേക്ക്
backup
September 21 2017 | 02:09 AM
സാന്‍ഹുവാന്‍: കരീബിയന്‍ ദ്വീപുകളില്‍ വീശിയടിക്കുന്ന മരിയ കൊടുങ്കാറ്റ് തുടരുന്നു. കഴിഞ്ഞ ദിവസംവരെ ഡൊമിനിക്കയില്‍ നാശംവിതച്ച കാറ്റ് ഇന്നലെ പ്യൂട്ടോറിക്കയിലേക്കു കടന്നു.
ഇവിടെ ശക്തമായ മണ്ണിടിച്ചില്‍ സംഭവിച്ചിട്ടുണ്ട്. ഡൊമിനിക്കയില്‍ വീശിയടിച്ച കാറ്റില്‍ രണ്ടിലേറെ പേര്‍ക്കു ജീവഹാനി സംഭവിച്ചിരുന്നു. കൂടാതെ ഒട്ടേറെ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിലവില്‍ കാറ്റഗറി നാല് വിഭാഗത്തിലാണ് മരിയ ചുഴലിക്കാറ്റെന്നു യു.എസ് നാഷനല്‍ ഹെറികെയിന് സെന്റര്‍ അറിയിച്ചു. നേരത്തേ കാറ്റഗറി അഞ്ചിലായിരുന്നു മരിയ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ കാറ്റ് അപകടകരമായി തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."