ഐക്യ ട്രേഡ് യൂനിയന്‍ പാര്‍ലമെന്റ് ധര്‍ണ: പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും
കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേയും തൊഴില്‍ മേഖലയും തൊഴിലാളികളും നേരിടുന്ന വിവിധ വിഷയങ്ങള്‍ ഉന്നയിച്ചും നവംബര്‍ 9,10,11 തിയതികളില്‍ ഐക്യട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ നടക്കുന്ന പാര്‍ലമെന്റ് മഹാ ധര്‍ണയുമായി ബന്ധപ്പെട്ടു വിവിധ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കാസര്‍കോട് മണ്ഡലം ഐക്യട്രേഡ് യൂനിയന്‍ കണ്വന്ഷന് തീരുമാനിച്ചു. അടുത്ത മാസം പത്തിനു മുമ്പായി മുനിസിപ്പല്‍, പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ ചേരാനും പതിനെട്ടിനു മണ്ഡലത്തില്‍ പ്രചരണ വാഹനജാഥ നടത്താനും യോഗം പരിപാടികള്‍ ആവിഷ്കരിച്ചു.
സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എം. രാമന് യോഗം ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ബിജു ഉണ്ണിത്താന് അധ്യക്ഷനായി. എസ്.ടി.യു ജില്ലാ സെക്രട്ടറി അഷ്റഫ് എടനീര്‍, ഐക്യ ട്രേഡ് യൂനിയന്‍ നേതാക്കളായ കെ.പി മുഹമ്മദ് അഷ്റഫ്, ആര്. വിജയകുമാര്‍, കെ. ഭാസ്കരന്, കരിവള്ളൂര്‍ വിജയന്, എ. അഹമ്മദ് ഹാജി, ഭൂവന ചന്ദ്രന് നായര്‍, ഷറീഫ് കൊടവഞ്ചി, ബി.കെ അബ്ദുല്‍ സമദ്, മുത്തലിബ് പാറകെട്ട് ,മൊയ്തീന് കൊല്ലമ്പാടി, അബ്ദുല്ല കടവത്ത് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."