ഫാസിസത്തിനെതിരേ വിദ്യാര്‍ഥികളുടെ പാട്ടുപാടി പ്രതിഷേധം
മലപ്പുറം: എത്ര പേരെ കൊല്ലണം ഇനിയും..സങ്കീ, രാജ്യം സ്ഥാപിക്കാന്‍.., എത്ര പേരെ കൊല്ലണം ഇനിയും.. മതേതരത്വം തകര്‍ക്കുവാന്‍..പ്രശസ്ത സൂഫി ഗായകന്‍ സമീര്‍ ബിന്‍സിയുടെ ഈരടികള്‍ മുഴങ്ങിയപ്പോള്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ ഏറ്റുപാടി.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ ജില്ലാ എക്‌സിക്യുട്ടിവിന്റെ നേതൃത്വത്തില്‍ മലപ്പുറത്തുവച്ചാണ് ഫാസിസത്തിനെതിരേ വിവിധ കോളജ് പ്രതിനിധികകളുടെ നേത്വത്തില്‍ പ്രതിഷേധ പാട്ട് ആലപിച്ചത്. 'വാക്കിനെതിരേ തോക്ക് ഉയരുന്ന കാലത്ത് യുവത്വം പാടി പ്രതിഷേധിക്കുന്നു' എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ എല്ലാ നടപടിക്രമങ്ങളും ഫാസിസത്തിനെതിരേയുള്ള വിവിധ ഗാനങ്ങള്‍ ആലപിച്ചായിരുന്നു നടന്നത്. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ടി.പി ഹാരിസ് അധ്യക്ഷനായി. യൂനിവേഴ്‌സിറ്റി യൂനിയന്‍ മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.എം ഇസ്മാഈല്‍, പി.വി അഹമ്മദ് സാജു, നിഷാദ് ഇടപെറ്റ, നിയാസ് പുല്‍പ്പെറ്റ, കബീര്‍ മുതുപറമ്പു, നിയാസ്, ഫാരിസ് പൂക്കോട്ടൂര്‍, ഹവാബ് ചാപ്പനങ്ങാടി, മുഹമ്മദ് അലി, മന്‍സൂര്‍ കുമ്മിണിപറമ്പ, ഷിബഹത്തുള്ള ടി.കെ, അഹമ്മദ് സുഹൈല്‍ പുളിക്കല്‍, നവാസ് ഷെരീഫ്, മുക്താര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അടുത്ത ദിവസംമുതല്‍ ജില്ലയിലെ എല്ലാ കോളജുകളിലും പ്രതിഷേധപ്പാട്ട് അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."