HOME
DETAILS

രാത്രി ഗതാഗത നിരോധനം തുടരും

  
backup
September 21 2017 | 06:09 AM

%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f

 

പാലക്കാട് : കനത്തമഴയെതുടര്‍ന്ന് ഉരുള്‍പ്പൊട്ടി ഗതാഗത തടസ്സമുണ്ടായ അട്ടപ്പാടി റോഡില്‍ സെപ്റ്റംബര്‍ 22 മുതല്‍ ചെറിയ വാഹനങ്ങള്‍ കടന്നുപോകാന്‍ സൗകര്യമൊരുക്കും. അട്ടപ്പാടിയിലെ ജനജീവിതം എത്രയുംപെട്ടെന്ന് സാധാരണ നിലയിലാക്കുന്നതിനായി ജില്ലാ കലക്ടര്‍ ഡോ:പി.സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
ആനമൂളി മുതല്‍ മുക്കാലി വരെ ഇരുഭാഗത്തും ബാരിക്കേഡുകള്‍ നിരത്തി ഗതാഗതം നിയന്ത്രിക്കും. കാറുകള്‍, ഓട്ടോറിക്ഷകള്‍, പച്ചക്കറി-ഗാസ്, മറ്റ് അടിയന്തര സാധനങ്ങള്‍ കൊണ്ട് പോകുന്ന ചെറിയ വാഹനങ്ങളാണ് കടത്തി വിടുക. വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ ഗതാഗതം നിരോധിക്കും.
സെപ്റ്റംബര്‍ 29 മുതല്‍ ബസ് ഗതാഗതം അനുവദിക്കുന്നതിനായി പൊതുമരാമത്ത് പ്രവൃത്തികള്‍ ത്വരിതപ്പെടുത്തും. ചരക്ക് വാഹനങ്ങളും മറ്റ് ഭാര വാഹനങ്ങളും കടത്തി വിടുന്നത് ചീഫ് എഞ്ചിനീയറുടെ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും.
പൊതുമരാമത്ത് വകുപ്പ് ആവശ്യമായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസ് സേനയെ നിയോഗിക്കുകയും ചെയ്യും. ഉള്‍പ്രദേശങ്ങളിലെ റോഡുകളിലെ മണ്ണ് നീക്കി 29നകം ഗതാഗത യോഗ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പ് അതത് തദ്ദേശ ഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. പ്രധാനമന്ത്രി ഗ്രാം സഡക്ക് യോജന(പി.എം.ജി.എസ്.വൈ) പദ്ധതിയിലുള്‍പ്പെടുത്തി നിലവില്‍ നടക്കുന്ന പ്രവൃത്തികളും ത്വരിതപ്പെടുത്തും.
കാഞ്ഞിരപ്പുഴ പദ്ധതിയില്‍ നിന്നുള്ള 100 മീറ്ററോളം പൈപ്പ്‌ലൈന്‍ ഒലിച്ചുപോയത് പുന:സ്ഥാപിക്കും.
വൈദ്യുതി വിതരണം 90 ശതമാനം പുന:സ്ഥാപിച്ചു. റോഡുകള്‍ തകര്‍ന്നതിനാല്‍ ബാക്കിയുള്ള 10 ശതമാനം പൂര്‍ത്തിയാക്കാനുണ്ട്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കോളനികളിലും പുനരധിവാസകേന്ദ്രങ്ങളിലും പ്രത്യേക സംഘം ബോധവത്കരണം തുടരുന്നുണ്ട്.ആവശ്യമായ മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്.എലിപ്പനിക്ക് സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രതിരോധ മരുന്ന് നല്‍കണമോയെന്ന് പരിശോധിക്കും. വയറിളക്ക സാധ്യതയുള്ളതിനാല്‍ കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തും.
കോട്ടത്തറ ട്രൈബല്‍ ആശുപത്രി, പി.എച്ച്.സി. എന്നിവിടങ്ങളില്‍ 24 മണിക്കൂറും ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും അടിയന്തര സാഹചര്യങ്ങള്‍ക്ക് സജ്ജമാണ്.
ആരോഗ്യകേരളം പ്രത്യേക മെഡിക്കല്‍ കാംപുകള്‍ നടത്തുന്നുണ്ട്.
വീട് നിര്‍മാണത്തിന് മൂന്നാം ഗഡു ലഭിച്ചതിനെ തുടര്‍ന്ന് വാങ്ങിയ നിര്‍മാണ സാമഗ്രികള്‍ ഒലിച്ചുപോയവര്‍ക്ക് ധനസഹായം നല്‍കുന്നതിന് ഐ.റ്റി.ഡി.പി. തയ്യാറാക്കുന്ന റിപ്പോര്‍ട്ട് വര്‍ക്കിങ് ഗ്രൂപ്പ് പരിഗണിച്ച് തീരുമാനിക്കും.
അടിയന്തര സാഹചര്യത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് നടത്തിയ മികച്ച സേവനം കണക്കിലെടുത്ത് അട്ടപ്പാടിയില്‍ ഒരു യൂനിറ്റ് തുടങ്ങാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.
പൊലീസിന്റെ അഞ്ച് സംഘവും കമാന്‍ഡോകളും അട്ടപ്പാടിയിലുണ്ട്.
കൃഷി വകുപ്പ് ഇതുവരെ 2.5 കോടിയുടെ നാശം കണ്ടെത്തി.കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ മറ്റ് ബ്ലോക്കുകളില്‍ നിന്നും കൃഷി അസിസ്റ്റന്റുമാരെ നിയോഗിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തും.
മൃഗങ്ങള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകള്‍ ലഭ്യമാക്കാന്‍ ജനപ്രതിനിധികള്‍ സഹകരിക്കും.
മരങ്ങള്‍ വീണ് റോഡുകളില്‍ വിള്ളല്‍ വീഴുന്ന സാഹചര്യത്തില്‍ ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തി വനം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
മണ്ണാര്‍ക്കാട് മുതല്‍ ആനക്കട്ടി വരെ നിലവില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. താത്കാലികമായി മുക്കാലി-ആനക്കട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും.
നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ ഉടന്‍ ലഭ്യമാക്കി പരിശോധിച്ച് തുക ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.പ്രാഥമിക നഷ്ടമായി മൂന്ന് കോടിയാണ് വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ ഇതിലുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും സഹകരിച്ച് പ്രവര്‍ത്തിച്ചതിനാലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനായതെന്ന് യോഗം വിലയിരുത്തി. അവസരത്തിനൊത്ത് ഉണര്‍ന്ന് പ്രവര്‍ത്തിച്ച ജില്ലാ ഭരണകാര്യാലയത്തെയും മറ്റ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും എം.ബി.രാജേഷ് എം.പി.അഭിനന്ദിച്ചു.
കലക്ടറേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.ബി.രാജേഷ് എം.പി, എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. സബ് കലക്ടര്‍ പി.ബി.നൂഹ്, എ.എസ്.പി.പൂങ്കുഴലി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  22 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  22 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  22 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  22 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  22 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  22 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  22 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  22 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  22 days ago