HOME
DETAILS
MAL
വിമല കോളജിനും കേരള വര്‍മയ്ക്കും കിരീടം
backup
September 21 2017 | 06:09 AM
തൃശൂര്‍: കാലിക്കറ്റ് യൂനിവേഴ്സിറ്റി നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ തൃശൂര്‍ വിമല കോളജിനും കേരളവര്മക്കും കിരീടം.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിമലയും സെന്റ്മേരീസും 96 പോയിന്റ് വീതം നേടി സമനിലയിലായി. പിന്നീട് സ്വര്‍ണത്തിന്റെ എണ്ണം നോക്കി വിമലയെ ജേതാക്കളായി പ്രഖ്യാപിച്ചു.
വിമലക്ക് 11 സ്വര്‍ണവും സെന്റ്മേരീസിന് എട്ട് സ്വര്‍ണവുമാണ് ഉണ്ടായിരുന്നത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 101 പോയിന്റുനേടി ശ്രീ കേരളവര്‍മ ആദിപത്യമുറപ്പിച്ചു. സെന്റ്തോമസ് കോളജ് 91 പോയിന്റുമായി രണ്ടാംസ്ഥാനം നേടി.
വാട്ടര്‍പോളോയില്‍ കേരളവര്‍മ ഒന്നാംസ്ഥാനവും സെന്റ്തോമസ് രണ്ടാംസ്ഥാനവും നേടി. കലിക്കറ്റ് യൂനിവേഴ്സിറ്റി ഫിസിക്കല്‍ എജ്യുക്കേഷന്‍ അസി. ഡയരക്ടര്‍ കെ.പി മനോജ് സമ്മാനദാനം നിര്‍വഹിച്ചു.
കേരളവര്‍മ കോളജ് പ്രിന്‍സിപ്പല്‍ എം ലത അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."