HOME
DETAILS
MAL
ശുചിത്വ തീരം സുരക്ഷിതതീരം; ഉദ്ഘാടനം ഇന്ന്
backup
September 21 2017 | 07:09 AM
നീണ്ടകര: നീണ്ടകര കോസ്റ്റല്‍ പൊലിസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിലുള്ള ശുചിത്വ തീരം സുരക്ഷിതതീരം മൂന്നാം ഘട്ട പ്രവര്‍ത്തന ഉദ്ഘാടനവും ബോധവല്‍ക്കരണ കാംപയിനും ഇന്ന് നടക്കും.
മൂന്നാം ഘട്ട ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നീണ്ടകര കോസ്റ്റല്‍ പൊലിസ് സ്റ്റേഷന് അങ്കണത്തില്‍ രാവിലെ 9.30ന് കോസ്റ്റല്‍ പൊലിസ് എ.ഐ.ജി സക്കറിയ ജോര്‍ജ്ജ് നിര്‍വഹിക്കും. നീണ്ടകര ഗ്രാമപഞ്ചായത്ത് കൊല്ലം കോര്പ്പറേഷന് ജാഗ്രത സമിതി, ഹാര്‍ബര്‍ എന്‍ജിനിയറിങ്, ഫിഷറിസ്, എം.പി.ഇ.ഡി.എ, ബോട്ട് ഓണേഴ്സ് അസ്സോസിയേഷന്, ട്രേഡ് യൂനിയനുകള്‍, മത്സ്യ ബന്ധന അനുബന്ധന സംഘടനകള്‍, ആരോഗ്യ വകുപ്പ്, ശുചിത്വമിഷന് എന്നിവരുടെ കൂട്ടായ്മയിലാണ് പരിപാടി നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."