കാരുണ്യത്തെ നെഞ്ചേറ്റി ജിഷയുടെ ചിത്രപ്രദര്‍ശനം
കോഴിക്കോട്: ആധുനിക കാലത്ത് നഷ്ടമായിക്കൊണ്ടണ്ടിരിക്കുന്ന ദയയും കാരുണ്യവുമെല്ലാം ഊട്ടിയുറപ്പിക്കണമെന്ന സന്ദേശം ഉള്‍ക്കൊള്ളിച്ച് വേറിട്ട രീതിയിലുള്ള ചിത്രങ്ങളുമായി ഒരു പ്രദര്‍ശനം.
കല്ലായി സ്വദേശി ജിഷ വി. രമേശിന്റെ ചിത്രപ്രദര്‍ശനമാണ് ഇന്നലെ ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചത്. അക്രിലിക്, എണ്ണച്ചായം, ജലച്ചായം എന്നീ മാധ്യമങ്ങളിലായി പൂര്‍ത്തീകരിച്ച 30 രചനകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'അടിയോനും ഉടയോനും' എന്നു പേരിട്ടിരിക്കുന്ന ചിത്രം സമൂഹത്തില്‍ നിന്ന് ജന്മിത്വത്തിന്റെ വേരുകള്‍ ഇനിയും നീങ്ങിയിട്ടില്ലെന്ന് കാഴ്ചക്കാരെ ബോധ്യപ്പെടുത്തുന്നു. രൂപരേഖ തയാറാക്കാതെ പൂര്‍ത്തീകരിച്ച മദര്‍തെരേസയുടെ ചിത്രം മനുഷ്യന്‍ കാലയവനികക്ക് ഉള്ളില്‍ മറഞ്ഞാലും അവന്‍ ലോകത്തിന് നല്‍കിയ നന്മകള്‍ അവശേഷിക്കുമെന്ന് നമ്മോട് പറയുന്നു.
അധ്യാപികയുടെ വേഷം താല്‍ക്കാലികമായി അഴിച്ചുവച്ച് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് ജിഷ പറഞ്ഞു. വേദങ്ങളും ഇതിഹാസങ്ങളും ചിത്രരചനയെ ഏറെ സ്വാധീനിച്ചതിന്റെ തെളിവാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചുമര്‍ചിത്ര കലാ ശൈലിയിലുള്ള രാമായണ കഥാപാത്രമായ ഊര്‍മിളാ ചിത്രവും വെണ്ണ പ്രമേയമാകുന്ന ശ്രീകൃഷ്ണ സൃഷ്ടിയും.
ബീഹാറിലെ മധുബനി രീതിയില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. ആര്‍ട്ടിസ്റ്റ് മഥനന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് പ്രിന്‍സിപല്‍ ലക്ഷ്മണന്‍, പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, വി. അനില്‍ കുമാര്‍, ടി.എം സഫിയ, രാജന്‍ മാസ്റ്റര്‍ കടലുണ്ടണ്ടി, സന്തോഷ് മാസ്റ്റര്‍, മല്ലിക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."