തോമസ് ചാണ്ടിയ്ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കും: റവന്യൂമന്ത്രി
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി കായലും ഭൂമിയും കൈയേറിയെന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണമുണ്ടാകുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്. വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരായി ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ കളക്ടറോട് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അടുത്ത ദിവസം തന്നെ ഇടക്കാല റിപ്പോര്‍ട്ട് ലഭിക്കും. ഇതിന് ശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടറുമാരുടെ സ്ഥലം മാറ്റത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് വൈകിയതെന്നും തോമസ് ചാണ്ടി മന്ത്രിയാണ് എന്നുള്ളത് അന്വേഷണത്തിന് തടസമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോട്ടിനു മുന്‍വശം അഞ്ചുകിലോമീറ്ററോളം കായല്‍ വേലികെട്ടി വേര്‍തിരിച്ച് അധീനതയിലാക്കിയെന്നാണ് തോമസ് ചാണ്ടിക്കെതിരായ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."