യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു; യുവതി കസ്റ്റഡിയില്‍
തിരുനാവായ: (മലപ്പുറം) കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ വച്ച് യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു. പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദി(26)നു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തെതുടര്‍ന്ന് യുവാവിനൊപ്പം ലോഡ്ജിലുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ യുവതിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇര്‍ഷാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ജനനേന്ദ്രിയത്തില്‍ ഗുരുതരമായി മുറിവേറ്റ ഇര്‍ഷാദിനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. വസ്ത്രത്തില്‍ രക്തംപുരണ്ട നിലയില്‍ നിലവിളിച്ച് ബഹളമുണ്ടാക്കിയ യുവാവിനെ ലോഡ്ജ് ജീവനക്കാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഇന്നലെ രാവിലെയാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. 26 കാരനായ ഇര്‍ഷാദും 30 കാരിയുമായ യുവതിയും രജിസ്റ്റര്‍ വിവാഹം ചെയ്തിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. ആദ്യഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടിയശേഷമാണ് ഇര്‍ഷാദിനെ വിവാഹം കഴിച്ചത്. വിദേശത്തായിരുന്ന ഇര്‍ഷാദിന്റെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചിരുന്നു. ഇര്‍ഷാദ് രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയതിനുശേഷം വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളും നടത്തിയിരുന്നു. യുവതിയെ പ്രകോപിപ്പിച്ചത് ഇതാണെന്ന് പൊലിസ് പറഞ്ഞു.
ഇര്‍ഷാദ് മറ്റൊരു വിവാഹത്തിന് തയാറെടുക്കുന്നതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് യുവതി ഇയാളുമായി ചേര്‍ന്ന് ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. സംഭവത്തില്‍ കുറ്റിപ്പുറം പൊലിസ് കേസെടുത്തു. കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമെ വിവരങ്ങള്‍ അറിയാന്‍ കഴിയൂവെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."