HOME
DETAILS

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍; വണ്‍മില്ല്യണ്‍ ഗോളിനായി ജില്ല ഒരുങ്ങി

  
backup
September 22, 2017 | 4:25 AM

%e0%b4%85%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-17-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e2%80%8c%e0%b4%ac-2

 

കല്‍പ്പറ്റ: ഇന്ത്യ ആതിഥ്യമരുളുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന വണ്‍മില്ല്യണ്‍ ഗോള്‍ പരിപാടിക്കായി ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ആവേശം കായികപ്രേമികളില്‍ എത്തിക്കുന്നതിനും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കായിക യുവജനകാര്യാലയത്തിന്റെയും യുവജനക്ഷേമ വകുപ്പിന്റെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും, സ്‌കൂള്‍,കോളജുകള്‍, കായിക സംഘടനകള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, യുവജന സംഘടനകള്‍, പൊതു ജനങ്ങള്‍ എന്നിങ്ങനെ എല്ലാ മേഖലയില്‍പ്പെട്ടവരെയും ഉള്‍പ്പെടുത്തി 10 ലക്ഷം ഗോള്‍ അടിക്കുക എന്നതാണ് വണ്‍മില്യണ്‍ ഗോളിലൂടെ ലക്ഷ്യമിടുന്നത്.
ഇതിലൂടെ വ്യത്യസ്ത പ്രായപരിധിയിലുള്ള ആളുകളെ ഫിഫ വേള്‍ഡ് കപ്പിനെ കുറിച്ച് തല്‍പ്പരരും ബോധവാന്മാരാക്കുകയെന്ന ലക്ഷ്യവുമുണ്ട്. ഈമാസം 27ന് വൈകുന്നേരം മൂന്നു മുതല്‍ ഏഴുവരെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും, സ്‌കൂളുകളിലും, കോളജുകളിലും, മറ്റു പൊതു സ്ഥലങ്ങളിലും ഇതിനായി പ്രത്യേകം സജ്ജമാക്കിയ ഗോള്‍ കീപ്പറില്ലാത്ത ഫുട്‌ബോള്‍ പോസ്റ്റുകളില്‍ പ്രായഭേദമില്ലാതെ ആര്‍ക്കും ഗോളടിച്ച് വണ്‍മില്യണ്‍ ഗോള്‍ പദ്ധതിയില്‍ പങ്കാളികളാകാം.
ഒരാള്‍ക്ക് ഒരു കിക്ക് മാത്രമെ അനുവദിക്കുകയൂള്ളൂ. ഒരോ പഞ്ചായത്തുകളിലും ഇതിനായി അഞ്ച് കേന്ദ്രങ്ങള്‍വീതം സജ്ജമാക്കും. നഗരസഭകളില്‍ 10 കേന്ദ്രങ്ങളും ഉണ്ടായിരിക്കും.
ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന പഞ്ചായത്തിനും, നഗരസഭയ്ക്കും, സ്‌കൂളിനും, കോളജിനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രത്യേകം ഉപഹാരങ്ങള്‍ നല്‍കും.
ഇതിനായി ഓരോ പഞ്ചായത്തും 2000 ഗോള്‍ വീതവും, ഓരോ നഗരസഭയും 10000 ഗോള്‍ വീതവും അടിക്കണം. മറ്റു പൊതു സ്ഥലങ്ങളില്‍ നിന്നായി 2000 ഗോളുകളും അടിച്ച് ജില്ല വണ്‍മില്യണ്‍ ഗോളിന്റെ ലക്ഷ്യ പ്രാപ്തിയില്‍ എത്തണം.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, കെ.എം ഫ്രാന്‍സീസ്, സീസര്‍ ജോസ്, സലീംകടവന്‍, പി. സഫറുല്ല വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  4 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  4 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  4 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  4 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  4 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  4 days ago